ഫരീദാബാദ് രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ കുര്യാക്കോസ് ഭരണികുളങ്ങര ജസോള ഫൊറോന പള്ളിയിലെ മാസ്സ് സെന്ററുകളിൽ ദിവ്യബലി അർപ്പിച്ചു

റെജി നെല്ലിക്കുന്നത്ത്
Monday, February 15, 2021

ഡൽഹി: ജസോല ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിന്റെ പരിധിയിൽ ഉള്ള ആശ്രം മാസ്സ് സെന്ററിൽ രാവിലെ 7ന് ഫൊറോന വികാരി ജൂലിയസ് അച്ചന്റേയും, ജോമി അച്ചന്റെയും നേതൃത്വത്തിൽ ആശ്രം, കിലോകരി, ഹരി നഗർ എന്നി യൂണിറ്റു പ്രസിഡന്റ്മാർ സംയുദ്ധമായി അഭിവന്ദ്യ പിതാവിനെ സ്വികരിച്ചു. തുടർന്നു പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു.

അതുപോലെ ജൂലിയാന മാസ്സ് സെന്ററിൽ രാവിലെ 10ന് ജൂലിയസ് അച്ചന്‍റെയും, ഫ്രിജോ അച്ചന്‍റെയും നേതൃത്വത്തിൽ കൈക്കാരൻമാർ ജോമോനും,  ടോണിയും, ജൂലിയാന, ഡിഎസ് വൈഎം പ്രസിഡന്റ്മാരും ചേർന്ന് അഭിവന്ദ്യ പിതാവിനെ സ്വികരിച്ചു.

തുടർന്ന് അഭിവന്ദ്യ പിതാവ് ദിവ്യബലി അർപ്പിച്ചു. വചന സന്ദേശത്തിൽ നോമ്പുകാലം ഒന്നാം ഞായർ (നാട്ടിൽ ആണെങ്കിൽ പേതുർത്താ കാർണിവൽ) ആഘോഷ ദിനങ്ങൾ അവസാനിച്ചു. ഇനി 50 നോമ്പിന്റെ ത്യാഗസുരഭിലമായ ദിനങ്ങളിലേയ്ക്ക് പ്രവേശിക്കുകയാണ്.
വി. മത്തിയുടെ സുവിശേഷം 4:1-11 ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു.

ഈശോ നേരിട്ടത് മൂന്നു പ്രലോഭനങ്ങളിൽ ആണ്. 1)40 ദിവസത്തെ മലമുകളിൽ പ്രാർത്ഥന (വിശപ്പ് ഉള്ളവന്റെ ഏറ്റവും ബലഹീനതയാണ് ആണ് വിശപ്പ്. “ഇന്ന് ലോകത്ത് ഒരു ഭാഗത്തു ഭക്ഷണം ഉണ്ട് പക്ഷേ വിശപ്പ് ഇല്ല”. ” മറു ഭാഗത്തു ആഫ്രിക്ക പോലുള്ള രാജ്യത്തു ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി നെട്ടോട്ടം ആണ്. അവിടെയുള്ളവരെ മിഷനറി അച്ചൻമാർ, സിസ്റ്റേഴ്സ് ഒക്കെ ഒരുപാട് സഹായിക്കുന്നു. രണ്ടാമത്തേത് പ്രലോഭനം താഴേക്കു ചാടുക. മൂന്നാമത്തെതു എന്നെ കുമ്പിട്ടു ആരാധിച്ചാൽ ഇതെല്ലാം നിനക്കു തരാം എന്ന്. ഈ മൂന്ന് പ്രലോഭനങ്ങളെ കുറിച്ചു പിതാവ് വിശദികരിക്കുണ്ടായി.

ഫൊറോന വികാരി ജൂലിയസ് അച്ചന്റെ നേതൃത്വത്തിൽ രണ്ട് കൊച്ചച്ചൻമാർ കൂടി ഫൊറോനായിൽ എല്ലാ പ്രവർത്തികളും നന്നായി പോകുന്നു എന്നതിൽ സന്തോഷം. ഞായറാഴ്ചകളിൽ മാത്രം കുർബാന ഉണ്ടായിരുന്ന സെന്ററുകളിൽ ദിവസവും വി. കുർബാന തുടങ്ങിയതിൽ ദൈവത്തിന് നന്ദി പറയാം. അതുപോലെ ഫൊറോനയുടെ ഈ പ്രദേശത്തു ഉള്ളവരുടെ സഹകരണം കൂടി ഉണ്ട് എന്നത് പ്രത്യകം ഓർക്കേണ്ട കാര്യം ആണെന്നും അദ്ദേഹം പറഞ്ഞു.

×