ശനി, ഞായർ ദിവസങ്ങളിൽ തിരുവചനവിരുന്ന് ഒരുക്കി ഫരീദാബാദ് രൂപത

New Update

publive-image

ഡല്‍ഹി:രാജ്യം മുഴുവൻ പ്രത്യേകിച്ച് തലസ്ഥാന നഗരമായ ഡൽഹി കൊവിഡ് മഹാമാരിയുടെ പിടിയിൽ അമരുമ്പോൾ മരണഭീതിയുടെ മുൾമുനയിലായിരിക്കുന്ന ജനങ്ങൾക്ക് സമാശ്വാസവും സാന്ത്വനവും നൽകുന്നതിനായി ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ ഫരീദാബാദ് രൂപത തിരുവചന വിരുന്ന് സംഘടിപ്പിക്കുന്നു.

Advertisment

മയ് 15 ശനിയാഴ്ച്ച മുതൽ ജൂൺ 6 ഞായറാഴ്ച്ച വരെയുള്ള എല്ലാ ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 6 മണിക്ക് തിരുവചനവിരുന്നും 7:30 ന് വിശുദ്ധ കുർബ്ബാനയും ഉണ്ടായിരിക്കും.

ഫാദർ സേവ്യർഖാൻ വട്ടായിൽ, ഫാദർ ഡൊമിനിക് വാളമനാൽ, ഫാദർ മാത്യു ഇലവുങ്കൽ, ഫാദർ കുര്യൻ കാരിക്കൽ, ഫാദർ ബിനോയ് കരിമരുതുങ്കൽ, ഫാദർ വർഗ്ഗീസ് ഇത്തിതറ, ഫാദർ സോജി ഓലിക്കൽ, ജസ്റ്റിസ് കുര്യൻ ജോസഫ് (റിട്ടയേഡ് ), ബ്രദർ സന്തോഷ് കരുമതറ എന്നീ പ്രശസ്ത വചന പ്രഘോഷകർ ഉൾപ്പെടുന്ന ടീം ആണ് തിരുവചനവിരുന്ന് എന്ന ധ്യാന ശുശ്രൂഷ നയിക്കുന്നത്.

ധ്യാനം സും ആപ്ലിക്കേഷൻ വഴിയും ട്രൂത്ത് ടൈഡിഗ് എന്ന യൂട്യൂബ് ചാനലിലും തൽസമയ സംപ്രേഷണം ചെയ്യപ്പെടും.

delhi news
Advertisment