/sathyam/media/post_attachments/niHchtJ0SA1eORnAOnWe.jpg)
ഡല്‍ഹി: 2012 മെയ് 27 ന് സ്ഥാപിതമായ ഫരീദാബാദ് - ഡൽഹി രൂപത വിജയകരമായി ഒൻപത് വർഷങ്ങൾ പൂർത്തിയാക്കി 2021 മെയ് 27 ന് പത്താം വർഷത്തിലേക്ക് പ്രവേശിച്ചു.
ഇതിനോട് അനുബന്ധിച്ച് ഉദ്ഘാടന ചടങ്ങുകൾ കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തിൽ ഓൺലൈനായി നടത്തപ്പെട്ടു.
വൈകിട്ട് ആറ് മണിക്ക് വൈദീകരുടെ ഒരു സും മീറ്റിംഗ് സംഘടിപ്പിക്കുകയും ആർച്ച്ബിഷപ്പ് അവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. കൂടാതെ കഴിഞ്ഞ ഒൻപത് വർഷത്തിനിടെ രൂപതയുടെ ഉന്നമനത്തിനും വളർച്ചക്കും വേണ്ടി അഹോരാത്രം തന്നോടൊപ്പം അദ്ധ്വാനിച്ച വൈദീകരെയും സന്യസ്ഥരെയും വിശ്വാസികളെയും അദേഹം പ്രത്യേകം അനുസ്മരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
ഡൽഹി മിഷന്റെ ആദ്യകാല കൊർഡിനേറ്റർ ആയിരുന്ന പിന്നീട് ഫരീദാബാദ് രൂപതയുടെ വികാരി ജനറാളുമായി സേവനം അനുഷ്ഠിച്ച ഫാദർ ജോസ് ഇടശേരി സന്ദേശം നൽകുകയും രൂപതയുടെ ആരംഭം മുതൽ രൂപതയിൽ സേവനം ചെയ്തു വരുന്ന ഫാദർ ബെന്നി പാലാട്ടി തന്റെ അനുഭവങ്ങൾ പങ്കു വക്കുകയും എല്ലാവർക്കും പരിപാടിയിലേക്ക് സ്വാഗതം പറയുകയും ചെയ്തു.
വൈകിട്ട് ഏഴ് മണിക്ക് ആർച്ച്ബിഷപ്പ് തിരിതെളിച്ച് പത്താം വർഷത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയും കൃതജ്ഞത ബലി അർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്തു.
തുടർന്ന് ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ അദ്ധ്യക്ഷതയിൽ നടന്ന അഭിനന്ദന ചടങ്ങിൽ രൂപത സഹായമെത്രാൻ ബിഷപ് ജോസ് പുത്തൻ വീട്ടിൽ, മുൻ വികാരി ജനറാൾമാരായ ഫാദർ സെബാസ്റ്റ്യൻ വടക്കും പാടൻ, ഫാദർ ജോസ് ഇടശ്ശേരി, മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി മാരായ സി സി ജോസ്, പി ജെ തോമസ്, ഹോളി ഫാമിലി സഭയുടെ പ്രൊവിൻഷ്യൽ സുപീരിയർ സിസ്റ്റർ ഭവ്യ, ഫാദർ എബിൻ കുന്നപ്പിള്ളി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി എ സി വിൽസൺ, ഡി എസ് വൈ എം പ്രസിഡന്റ് ഗ്ലോറി റോസ് റോയ് എന്നിവർ സംസാരിച്ചു.
രൂപതയുടെ ആരംഭത്തിന്റെയും വികസനത്തിന്റെയും ഹ്രസ്വ ചരിത്രം ചിത്രീകരിക്കുന്ന ഒരു വീഡിയോ പ്രോഗ്രാം ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര പ്രദർശിപ്പിച്ചു. മൊൺസിഞ്ഞോർ ജോസഫ് ഓടനാട്ട്, ഫാദർ ജോയ്സൺ പുതുശേരി, ഫാദർ ജിതിൻ വടക്കേൽ , ഫാദർ ഫ്രിജോ തറയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഉദ്ഘാടന ചടങ്ങും ദിവ്യബലിയും അനുമോദന ചടങ്ങും രൂപതയുടെ യൂട്യൂബ് ചാനലായ ട്രൂത്ത് ടൈഡിംഗ്സിൽ തൽസമയം സംപ്രേഷണം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us