'എന്‍ജിനീയറിങ് വിദ്യാര്‍ഥി അമ്മയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു; മകന്‍ ഒറ്റപ്പെട്ടു നില്‍ക്കുന്നയാള്‍, ഇരുവരും വിഷാദാവസ്ഥയില്‍

author-image
Charlie
New Update
publive-image
22 കാരനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി വീട്ടില്‍ വെച്ച്‌ അമ്മയെ കുത്തിക്കൊന്ന ശേഷം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചതായി പൊലീസ്.
Advertisment
മുലുന്തിലെ ഛായ പഞ്ചല്‍ (46) ആണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ മകന്‍ ജയേഷ് പഞ്ചാലിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയും മകനും വിഷാദത്തിലായിരുന്നുവെന്നും ജയേഷ് ഒറ്റപ്പെട്ടു നില്‍ക്കുന്നയാളാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

'ഛായ പഞ്ചലിന്റെ കഴുത്തില്‍ ആഴത്തിലുള്ളതും ചരിഞ്ഞതുമായ 12 മുറിവുകള്‍ ഉണ്ടായിരുന്നു. സംഭവ സ്ഥലത്ത് എത്തുമ്ബോള്‍ ഹോള്‍ മുഴുവന്‍ രക്തക്കറ നിറഞ്ഞിരുന്നു. ആക്രമിക്കുമ്ബോള്‍ ജയേഷും അമ്മ ഛായയും മാത്രമാണ് വര്‍ധമാന്‍ നഗര്‍ സൊസൈറ്റിയിലെ വീട്ടിലുണ്ടായിരുന്നുള്ളു. ഭാണ്ഡൂപ്പില്‍ മരുന്ന് നിര്‍മാണ സ്ഥാപനത്തിന്റെ ഉടമയായ അച്ഛന്‍ മഹേഷ് ഒരു ബിസിനസ് മീറ്റിംഗിന് പോയിരുന്നു.

ജയേഷ് ഒറ്റപ്പെട്ട കുട്ടിയാണ്. ശനിയാഴ്ച, കോളുകളോടും സന്ദേശങ്ങളോടും പ്രതികരണമില്ലാതായപ്പോള്‍, ഭര്‍ത്താവ് അയല്‍ക്കാരനെ വിളിച്ചു വീട്ടില്‍ അന്വേഷിക്കാന്‍ പറഞ്ഞു. അയല്‍വാസി ഉടനെ യുവതിയെ തിരക്കി ഫ്‌ലാറ്റില്‍ എത്തിയപ്പോള്‍ ഹോളില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ഛായയെ കണ്ടെത്തി. തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും പൊലീസ് സംഭവ സ്ഥലത്ത് എത്തുകയും ചെയ്തു. കുളിമുറിയില്‍ നിന്ന് രക്തം പുരണ്ട കത്തിയും ഗുജറാതി ഭാഷയിലുള്ള ഒരു കുറിപ്പും കണ്ടെടുത്തു.

'ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു, അച്ഛാ, എന്റെ ഞാന്‍ അമ്മയെ കൊന്നു... അവരുടെ കൊലപാതകത്തിന് ഉത്തരവാദി ഞാനാണ്,' എന്ന് ജയേഷ് കുറിപ്പില്‍ എഴുതിയിരുന്നു. കുറ്റകൃത്യം നടന്ന സ്ഥലത്ത് പൊലീസ് എത്തുമ്ബോള്‍ വീട്ടില്‍ ഇല്ലാതിരുന്ന മകന്‍ ജയേഷിന്റെ കൈയക്ഷരം പിതാവ് തിരിച്ചറിയുകയായിരുന്നു.

അമ്മയെ കൊലപ്പെടുത്തിയ ശേഷം മുലുന്ത് റെയില്‍വേ സ്‌റ്റേഷനില്‍ ലോകല്‍ ട്രെയിനിന് മുന്നില്‍ ചാടി ജയേഷ് ആത്മഹത്യക്ക് ശ്രമിച്ചു. റെയില്‍വേ പൊലീസ് എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തി അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. അബോധാവസ്ഥയിലായിരുന്നു ജയേഷിനെ ആശുപത്രിയില്‍ കൊണ്ടുവന്നത്. അവന്റെ രക്തസമ്മര്‍ദം വളരെ കുറവായിരുന്നു, അതിനാല്‍ ഗ്ലുകോസ് നല്‍കി തലച്ചോറിന്റെ എംആര്‍ഐ സ്കാന്‍ നടത്തിയതായി ആശുപത്രിയിലെ ഡോ. ശ്യാംലാല്‍ മുഖി പറഞ്ഞു. പ്രഥമശുശ്രൂഷയ്ക്ക് ശേഷം, ന്യൂറോ സര്‍ജന്റെ പരിചരണം ആവശ്യമാണെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ ജയേഷിനെ ഫോര്‍ടിസ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു.

അബോധാവസ്ഥയിലായതിനാല്‍ കുട്ടിയെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. എന്നാല്‍ സ്വത്ത് സംബന്ധിച്ച്‌ അമ്മയും മകനും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി പ്രഥമദൃഷ്ട്യാ വെളിപ്പെടുന്നുണ്ട്. അയല്‍പക്കത്തുള്ള ആരുമായും ജയേഷ് ഇടപഴകില്ലായിരുന്നു. അര്‍ധരാത്രിയില്‍ ആരോ തന്റെ ശരീരം കുലുക്കുന്നതുപോലെ ജയേഷ് പലപ്പോഴും എഴുന്നേല്‍ക്കുമെന്നും ഭയത്തില്‍ വിറയ്ക്കാന്‍ തുടങ്ങുമെന്നും മഹേഷ് പറഞ്ഞു. ജയേഷ് സുഖം പ്രാപിച്ച്‌ തിരിച്ചെത്തിയാല്‍ ചോദ്യം ചെയ്യും', പൊലീസ് വ്യക്തമാക്കി.

Advertisment