കുവൈറ്റ് എയര്‍വേയ്‌സ്, ജസീറ എയര്‍വേയ്‌സ് എന്നിവയ്ക്ക് നേരിട്ട് ലണ്ടനിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്‌

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, May 14, 2021

കുവൈറ്റ് സിറ്റി: കുവൈറ്റ് എയര്‍വേയ്‌സ്, ജസീറ എയര്‍വേയ്‌സ് എന്നിവയ്ക്ക് മെയ് 22 മുതല്‍ ലണ്ടനിലേക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയതായി ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ആഴ്ചയില്‍ മൂന്ന് ഫ്‌ളൈറ്റുകള്‍ എന്ന നിലയിലായിരിക്കും സര്‍വീസ് നടത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

വരും ദിവസങ്ങളില്‍ കുവൈറ്റിലേക്ക് നേരിട്ട് വിമാന സര്‍വീസ് നടത്താന്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് അഭ്യര്‍ത്ഥിക്കുമെന്നാണ് വിവരം. ബ്രിട്ടീഷ് എയര്‍വേയ്‌സ് കുവൈറ്റിലേക്ക് സര്‍വീസ് നടത്തുന്നതില്‍ കുവൈറ്റിന് എതിര്‍പ്പില്ല. ഈ മാസം അവസാനത്തോടെ ബോസ്നിയയിലേക്കും ഉസ്ബെക്കിസ്ഥാനിലേക്കും ആഴ്ചയിൽ രണ്ട് വിമാന സർവീസുകൾ നടത്താൻ ജസീറ എയർവേയ്‌സ് അഭ്യർത്ഥിച്ചിരുന്നു.

ഈ മെയ് മുതൽ കുവൈത്തിലേക്ക് വേനൽക്കാല വിമാന സർവീസുകൾ നടത്തണമെന്ന ബോസ്നിയൻ എയർലൈൻസ് കമ്പനിയുടെ (ഫ്ലൈ ബോസ്നിയ) അഭ്യർത്ഥനയ്ക്കും ഡിജിസിഎ അംഗീകാരം നൽകിയതായും ഈ മാസം അവസാന ആഴ്ചയില്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

×