അബ്‌ഖൈഖ് (കിഴക്കൻ സൗദി): അബ്‌ഖൈഖ് നവോദയ സാംസ്‌കാരിക വേദി സാഹിത്യ ചർച്ചയും അനുസ്മരണവും സംഘടിപ്പിച്ചു. വെളിച്ചം അധ്യായം മൂന്ന് എന്ന ബാനറിൽ നടന്ന പരിപാടിയിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതവും സാഹിത്യവും എന്ന വിഷയത്തിൽ ചര്‍ച്ചയും കേരളത്തിന്റെ മഹാകവി ഒ എന്‍ വി കുറുപ്പ് അനുസ്മരണവും ആണ് അരങ്ങേറിയത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതവും സാഹിത്യവും എന്ന വിഷയത്തെ ആസ്പദമാക്കി കൊണ്ടുള്ള ചര്‍ച്ച നടന്നു. പാത്തുമ്മയുടെ ആട് എന്ന നോവൽ ഹ്രസ്വ സിനിമ പ്രദർശിപ്പിച്ചു. ബഷീറിന്റെ ജീവിതം തന്നേ ആണ് അദ്ദേഹത്തിന്റെ സാഹിത്യം എന്ന് മോഡറേറ്റർ റെജി മാത്തുക്കുട്ടി പള്ളിപ്പാട് അഭിപ്രായപ്പെട്ടു. വൈക്കം മുഹമ്മദ് ബഷീര്, മഹാകവി ഒ എന്‍ വി കുറുപ്പ് എന്നി സാഹിത്യ സംഗീത രംഗത്തെ അതികായന്മാർ അനുസ്മരിക്കപ്പെട്ട വേദി അക്ഷരാർഥത്തിൽ ധന്യമായി.
ഒ എന്‍ വി കുറുപ്പിന്റെയും ബഷീറിന്റെയും ഗാനങ്ങളും കവിതകളും സദസ്സിനു ഓർമ്മകളുടെ ഉയർത്തെഴുന്നേൽപ്പ് ആയി. ദിലീപ് കൃഷ്ണ നയിച്ച സംഗീത സന്ധ്യയിൽ അഷറഫ് പൊന്നാനി , പ്രണവ് കണ്ണൂര്‍ , നാസ്സർ പാറപ്പുറത്ത് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു
ജയപ്രകാശ്, ശാന്തപ്പൻ സുരേഷ് എന്നിവർ കവിതകൾ അവതരിപ്പിക്കുകയും ചെയ്തു. .ചർച്ചയിൽ നവോദയ കേന്ദ്ര കമ്മിറ്റി മെമ്പര്‍ അജികുമാർ , ശാന്തപ്പൻ സുരേഷ്, ജയപ്രകാശ്, ഏരിയ ചെയർമാൻ പ്രദീപ് കുമാര്‍ എന്നിവർ പങ്കെടുത്തു. കേന്ദ്ര എക്സികുട്ടീവ് മെമ്പര്‍ രാജചന്ദ്രൻ, ഏരിയ രക്ഷാധികാരി മീരാന്‍ സാഹിബ് കേന്ദ്ര മെമ്പര്‍മാരായ ദേവദാസ് , വസന്ത കുമാര്‍ , ഏരിയ പ്രസിഡന്റ് റഹീം പുനലൂര്‍ മറ്റ് ഏരിയ , യൂനിറ്റ് മെമ്പര്‍മാരും പരിപാടിയില്‍ പങ്കെടുത്തു.