ശിഹാബ് തങ്ങൾ : ജാതി മത ഭേദമന്യേ സമൂഹത്തെ സ്വാധീനിച്ച വിശ്വവശ്യമായ സ്‌നേഹാനുഭവം - ചർച്ചാ സംഗമം

New Update

publive-image

ഷാർജ: ജാതി മത ഭേദമന്യേ സമൂഹത്തെ സ്വാധീനിച്ച വിശ്വവശ്യമായ ഒരു സ്‌നേഹാനുഭവമായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് ശിഹാബ് തങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന ചർച്ച സംഗമം അഭിപ്രായപ്പെട്ടു.

Advertisment

ശിഹാബ് തങ്ങളെ കുറിച്ച് മകന്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ എഴുതിയ 'ബാപ്പ ഓര്‍മ്മയിലെ നനവ്' പുസ്തക പ്രകാശനത്തോടുനുബന്ധിച്ചായിരുന്നു ചർച്ചാ സംഗമം നടന്നത്

കാരുണ്യവും ദയയും സ്‌നേഹവും സമൂഹത്തില്‍ പ്രസരിപ്പിക്കാനാണ് ജീവിതമഖിലം അദ്ദേഹം പ്രയത്നിച്ചത്. ക രുണ നിറഞ്ഞ ആ മനസ്സിന് ഉചിതമായ സമാരകങ്ങളാണ് അനേകം കരുണ്യ ഭവനങ്ങളിലൂടെയും മറ്റും പണിതുയർത്തപ്പെട്ടത്. വിടവാങ്ങിയിട്ടും ഇതിലൂടെ ആയിരങ്ങൾക്ക് തണലേകുകയാണ് തങ്ങളെന്നും സംഗമം അഭിപ്രായപ്പെട്ടു.

publive-image

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻ്റ് ഇ. പി ജോൺസൺ ചർച്ചാ സംഗമം ഉദ്ഘാടനം ചെയ്തു. യു.എ.ഇ കെ.എം.സി.സി നാഷണൽ കമ്മിറ്റി പ്രസിഡൻ്റ് ഡോ. പുത്തൂർ റഹ്മാൻ അധ്യക്ഷനായി.

ജനറൽ സെക്രട്ടറി പി.കെ അൻവർ നഹ പുസ്തകം പരിചയപ്പെടുത്തി. ട്രഷറർ നിസാർ തളങ്കര സ്വാഗതം പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലിശ്ശേരി ആശംസ പ്രസംഗം നടത്തി.

കൊവിഡ് വ്യാപനത്തിന് ശേഷം ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന ആദ്യ പരിപാടിയിൽ സമൂഹത്തിൻ്റെ വിവിധ തുറകളിലുള്ള പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിച്ചു.

sharjah news
Advertisment