ഡിവൈഎഫ് ഐ പ്രവർത്തകർ പൊതു സ്ഥലങ്ങള്‍ അണുവിമുകതമാക്കി

New Update

publive-image

Advertisment

പാലക്കാട്: കോവിഡ് പോസിറ്റിവായ ആളുകൾ താമസിച്ച വീടുകൾ, പോലീസ് സ്റ്റേഷൻ, കച്ചവട സ്ഥാപനങ്ങൾ എന്നിവ ഡിവൈഎഫ്ഐ പ്രവർത്തകർ അണുവിമുകതമാക്കി. ലോക്ക്ഡൗൺ ആദ്യഘട്ടം മുതൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിസ്വാർത്ഥ സേവനങ്ങളാണ് കല്ലടിക്കോട് ഡിവൈഎഫ്ഐ പ്രവർത്തകർ കാഴ്ചവെക്കുന്നത്.

മേഖല സെക്രട്ടറി മണികണ്ഠൻ കെ.പി, ഇബ്രാഹിംബാദുഷ, അഖിൽ, അനിൽകുമാർ, ജിനു എന്നിവർ നേതൃത്വം നൽകി. പ്രത്യേകം തയ്യാറാക്കിയ ലായനി ഓഫീസുകളിലും പരിസങ്ങളിലും സ്പ്രേ ചെയ്യുകയായിരുന്നു.

palakkad news
Advertisment