തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം വിതരണം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ മാതൃകയാകുന്നു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: തെരുവിൽ കഴിയുന്നവരുടെ വിശപ്പകറ്റാൻ സിപിഎം പ്രവർത്തകൻ്റെ പൊതിച്ചോറ്. മുൻ സിപിഎം നഗരസഭ കൗൺസിലറും മനുഷ്യ സ്നേഹിയുമായ അബ്ദുൾ ഷുക്കൂറാണ് തെരുവു മനുഷ്യർക്ക് അന്നം നൽകി മാതൃകയാവുന്നത്.

ഭിക്ഷാടനത്തിലൂടെ വിശപ്പകറ്റിയവർ സമ്പൂർണ്ണ ലോക്ക് ഡൗണിൽ നഗരവും നാടും സ്തഭിച്ചതിലൂടെ ഒരു നേരത്തെ അന്നത്തിന് പോലും വക കിട്ടാത്തവർ ഇവർക്കരികിലേക്കാണ് അബ്ദുൾ ഷുക്കൂറെന്ന മനുഷ്യ സ്നേഹി ഭക്ഷണ പൊതികളുമായി എത്തിയത്.

തെരുവിൽ കഴിയുന്നവരും മനുഷ്യരാണെന്നും സുഖലോലുപതയുടെ നടുവിൽ കഴിയുന്നവരുടെ വിശപ്പെന്ന വികാരം ഇവർക്കുമുണ്ടെന്ന കരുതലാണ് അബ്ദുൾ ഷുക്കൂറിനെ ' ഭക്ഷണ വിതരണത്തിന് പ്രേരിപ്പിച്ചത്.

കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തും തെരുവ് മനുഷ്യരുടെ വിശപ്പകറ്റാൻ അബ്ദുൾ ഷുക്കൂർ ഭക്ഷണ പൊതികളുമായി തെരുവുകളിലെത്തിയിരുന്നു. നിരവധി സുമനസ്സുകളുടെ സഹായം കൂടി ഈ ഉദ്യമത്തിന് കരുത്താവുന്നുണ്ട്.

ലോക്ക് ഡൗൺ കഴിയുന്നതുവരെ ഒരു നേരത്തെ ഭക്ഷണമെങ്കിലും തെരുവു സന്തതികൾക്ക് നൽകാനുള്ള പരിശ്രമത്തിലാണ് അബ്ദുൾ ഷുക്കൂർ എന്ന മനുഷ്യസ്നേഹി.

palakkad news
Advertisment