New Update
/sathyam/media/post_attachments/4opbTfvO3Sry9qv5vCUC.jpg)
മുത്തോലി:പി.ജെ ജോസഫ് എംഎൽഎ നേതൃത്വം നൽകുന്ന ഗാന്ധിജി സ്‌റ്റഡി സെന്റർ മുത്തോലി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ കുടുംബങ്ങൾക്ക് പോഷക സമൃദ്ധവും അപൂർവ്വവുമായ ഫലവൃക്ഷങ്ങളും ഔഷധ ചെടികളും വിതരണം ചെയ്യുന്നു.
Advertisment
ഡ്രാഗൺ ഫ്രൂട്ട്, മുള്ളാത്ത, കാൽസ്യം ചേമ്പ്, ലേഡി പപ്പായ, മലേഷ്യൻ ചാമ്പ, കിലോ പേര, വിവിധയിനം പ്ലാവ്, മാവ് തുടങ്ങിയ വ ഓർഡർ അനുസരിച്ച് ഉത്തരവാദിത്തത്തോടെ തയ്യാറാക്കി സൗജന്യമായി വിതരണം ചെയ്യുന്നു.
ഈ പദ്ധതിയുടെ ഉദ്ഘാടനം പരിസ്ഥിതി ദിനമായ ജൂൺ 5 ശനിയാഴ്ച രാവിലെ11 മണിക്ക് പുലിയന്നൂർ വായനശാല ജംഗ്ഷനിൽ മാണി സി. കാപ്പൻ എംഎൽഎ നിർവഹിക്കുമെന്ന് മേഖലാ കോർഡിനേറ്റർ രാധാകൃഷ്ണൻ എടാട്ടു താഴെ അറിയിച്ചു.
Mob - 9400383146
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us