New Update
മലപ്പുറം: ഓൺലൈനായി നടന്ന ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ നേതൃസംഗമം ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ ഉദ്ഘാടനം ചെയ്തു.
Advertisment
സംഗമത്തിൽ ജില്ലാ പ്രസിഡന്റ് ഡോ.സഫീർ എ.കെ അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറി ഷഹീൻ ശിഹാബ് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറിമാരായ ഫയാസ് ഹബീബ് സ്വാഗതവും, ഷമീമ സക്കീർ സമാപനവും നടത്തി. ജില്ലാ ഭാരവാഹികൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ, മണ്ഡലം പ്രസിഡന്റ്, മണ്ഡലം സെക്രട്ടറി, മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.