ദക്ഷിണേന്ത്യൻ ഭാഷകളായ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളോടുള്ള യു.ജി.സിയുടെ നിലപാട് വിവേചനപരം: അനി വർഗീസ്

ന്യൂസ് ബ്യൂറോ, ആലപ്പുഴ
Monday, August 19, 2019

മാവേലിക്കര:  ദക്ഷിണേന്ത്യൻ ഭാഷകളായ മലയാളം, തമിഴ്, തെലുങ്ക് ഭാഷകളോടുള്ള യു.ജി.സിയുടെ നിലപാട് വിവേചനപരമെന്ന് സംസ്കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് ആരോപിച്ചു.

ശ്രേഷ്ഠ ഭാഷാ പദവിയുള്ള ഇന്ത്യയിലെ അഞ്ചു ഭാഷകളിൽ മൂന്നു ഭാഷകളെ യുജിസി ഗവേഷണ ജേണലുകളുടെ പട്ടികയിൽ നിന്നും ഒഴുവാക്കി ഹിന്ദി അടിച്ചേൽപ്പിക്കുവാനുള്ള തീരുമാനം തിരുത്തുവാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് അനി വർഗീസ് കൊടിക്കുന്നിൽ സുരേഷ് എം.പി വഴി പ്രദാനമന്ത്രിയ്ക്ക് അയച്ച ഇ -മെയിലിൽ ആവശ്യപ്പെട്ടു.

ബംഗാൾ, കന്നഡ ഭാഷകളിൽ നിന്നും ഓരോ പ്രസിദ്ധീകരണൾ ഉൾപ്പെടുത്തി പ്രാദേശിക ഭാഷാ വിഭാഗത്തിൽ ഉൾപ്പെട്ട 60 ജേണലുകളിൽ ബാക്കി 58 ഉം ഹിന്ദിയിൽ നിന്നുമാണെന്നത് യു ജി സി യുടെ നയം വ്യക്തമാക്കുന്നതായും അനി വർഗീസ് പറഞ്ഞു.

×