Advertisment

കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക് ഗ്രീൻ ക്ലബ് പദ്ധതി ആനപ്രമ്പാൽ സൗത്ത് യു.പി. സ്ക്കൂളിൽ ആരംഭിച്ചു

New Update

എടത്വ: ബിലീവേഴ്സ് ചർച്ച് യൂത്ത് ഫെലോഷിപ്പ് ഗ്രീൻ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളുകളിലും കോളജുകളിലും നടത്തുന്ന കുട്ടികളിലൂടെ കുടുംബങ്ങളിലേക്ക് കർമ്മ പരിപാടി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപോലീത്തയുടെ മാതൃവിദ്യാലയമായ തലവെടി ആനപ്രമ്പാൽ സൗത്ത് യു.പി. സ്കൂളിൽ ആരംഭിച്ചു.

Advertisment

publive-image mde

ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു ഉദ്ഘാടനം നിർവഹിച്ചു.സ്കൂൾ മാനേജർ കെ.ജി.ജേക്കബ് അദ്യക്ഷത വഹിച്ചു.

സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ സഭ നിരണം ഇടവകയുടെ സഹകരണത്തോടെയുള്ള തുണി സഞ്ചികളുടെ വിതരണം ഇടവക വികാരി ഫാദർ ഷിജു മാത്യു പി.ടി.എ പ്രസിഡൻറ് രഞ്ചു മനോജിന് നല്കി നിർവഹിച്ചു.

വിത്ത് അടങ്ങിയ പേപ്പർ പേനകളുടെ വിതരണ ഉദ്ഘാടനം ഡീക്കൻ ജോബി ജോൺ നിർവഹിച്ചു. യൂത്ത് ഫെലോഷിപ്പ് സെക്രട്ടറി ദാനിയേൽ തോമസ് ബോധവത്ക്കരണ ലഘുലേഖകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.

ഹെഡ്മിസ്ട്രസ് ലേഖ ജോർജ് സ്വാഗതവും എസ്.ആർ.ജി. കൺവീനർ ശരത് കൃതജ്ഞതയും അറിയിച്ചു. ഗ്രീൻ ക്ലബ് പ്രോജക്ട് ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള,കൺവീനർ അനീഷ് ജോൺ ,കോർഡിനേറ്റർ പോൾ വർഗ്ഗീസ്, റെനി തോമസ് തേവേരിയിൽ എന്നിവർ പ്രസംഗിച്ചു.

പ്രകൃതിയോട് ഇണങ്ങിയ ജീവിത സംസ്ക്കാരം വരും തലമുറയിൽ വളർത്തിയെടുക്കുന്നതിനും പ്ലാസ്റ്റിക്ക് നിർമാർജനത്തിന്റെ സന്ദേശം വിദ്യാർത്ഥികളിൽ പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് ഗ്രീൻ ക്ലബ് പ്രോജക്ട് ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അറിയിച്ചു.

Advertisment