എടത്വാ: ലോക് ഡൗൺ കണക്കിലെടുത്ത് സഞ്ചരിക്കുന്ന ത്രിവേണി സൂപ്പർ മാർക്കറ്റുകളുടെ സഞ്ചാര പഥം ഉൾപ്രദേശങ്ങളിലേക്ക് കൂടി ക്രമികരിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള ആവശ്യപെട്ടു.
നിലവിൽ കുട്ടനാട്ടിൽ സഞ്ചാരപഥം ഉണ്ടെങ്കിലും തലവടി , എടത്വാ, മുട്ടാർ, പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തണം. സ്വന്തമായി വാഹനം ഇല്ലാത്ത നിരവധി കുടുംബങ്ങൾ വലയുകയാണ്.
ഓട്ടോറിക്ഷകൾ പോലും നിരത്തിലിറങ്ങാത്ത സാഹചര്യത്തിൽ അടിയന്തിരമായി അധികൃതർ നടപടി സ്വീകരിക്കണമെന്നും ഡോ. ജോൺസൺ വി. ഇടിക്കുള ആവശ്യപെട്ടു.
'സമൂഹ അടുക്കള'കളുടെ സേവനം പ്രശംസനീയമാണെന്നും മദ്യാസക്തി മൂലമുള്ള ദുരന്തങ്ങൾ ഒഴിവാക്കുന്നതിന് കുടുംബാംഗങ്ങൾ അതീവ ശ്രദ്ധയുള്ളവരായിക്കണമെന്നും സന്നദ്ധ സേവന രംഗത്തും ആരോഗ്യ പരിപാലന മേഖലയിലും പ്രവർത്തിക്കുന്നവർക്കു വേണ്ടി പിന്തുണ നല്കേണ്ടത് നമ്മുടെ കടമയാണെന്നും കൂട്ടി ചേർത്തു.