Advertisment

എടത്വ സെന്റ് അലോഷ്യസ് കോളേജ് ഫോര്‍മര്‍ യൂണിയന്‍ മെംബേര്‍സ് ഫോറം കുടുംബ സംഗമം നടന്നു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

എടത്വ:  ഒരുകാലത്ത് കലാലയ രാഷ്ട്രീയത്തിന്റെ ചൂടും ചൂരുമറിഞ്ഞവർ വീണ്ടും ഒന്നിച്ചു .പല നിറങ്ങളിലുള്ള കൊടികൾ പാറിക്കളിച്ച കലാലയം വീണ്ടും അപൂർവമായ സംഗമത്തിന് വേദിയായി. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചവരും വിളിപ്പിച്ചവരും വീണ്ടും ഒന്നിച്ചപ്പോൾ കലാലയ അങ്കണം മറ്റൊരു ചരിത്ര സംഭവത്തിന് കൂടി സാക്ഷിയായി.

Advertisment

എടത്വ സെന്റ് അലോഷ്യസ് കോളേജ് ഫോര്‍മര്‍ യൂണിയന്‍ മെംബേര്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആണ് കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചത്.

publive-image

1965 മുതല്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ ഉള്ള എടത്വ സെന്റ് അലോഷ്യസ് കോളേജിലെ സ്റ്റുഡന്റ്‌സ് യൂണിയനുകള്‍ക്ക് നേതൃത്വം കൊടുത്തിരുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി നേതാക്കളുടെ പ്രഥമ സംഗമത്തിനൊപ്പം കലാലയത്തില്‍ നിന്ന് വിരമിച്ച അധ്യാപകരും അനധ്യാപകരും സംഗമത്തില്‍ പങ്കെടുത്തു.

എഫ്.യു.എം.എഫ്. പ്രസിഡന്റ് ടോമി ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.

പ്രമുഖ സംവിധായകന്‍ പ്രൊഫ.ശിവപ്രസാദ് കവിയൂര്‍ പ്രവര്‍ത്ത നോദ്ഘാടനം നിര്‍വ്വഹിച്ചു. കുടുംബ സംഗമത്തിന്റെ ഉത്ഘാടനം സംവിധായകന്‍ വിജി തമ്പിയും, ലോഗോ പ്രകാശനം ഡോ.സാം കടമ്മനിട്ടയും നിര്‍വ്വഹിച്ചു. മുൻ പ്രിൻസിപ്പാൾ പ്രൊഫ.ഫാദർ ചെറിയാൻ തലക്കുളം മുഖ്യ സന്ദേശം നല്കി.

ചങ്ങനാശേരി ഗുഡ് സമരിറ്റൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഡോ.ജോച്ചൻ ജോസഫ് നിർവഹിച്ചു. ആനന്ദൻ നമ്പൂതിരി പട്ടമന , വി.ഗോപകമാർ, അജയി കുറുപ്പ് , പ്രശാന്ത് പുതുക്കരി, സെബാസ്റ്റ്യൻ കട്ടപ്പുറം ,സുനിൽ മാത്യൂ, ടോം കോട്ടയ്ക്കകം, ഫാൻസിമോൾ ബാബു, കെ.ആർ.ഗോപകുമാർ., അലൈവി പി .ടി ,റിബി വർഗ്ഗീസ് എന്നിവരെ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് രാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോൻസി സോണി,പ്രൊഫ. അന്ത്രയോസ് ജോസഫ്,മുൻ പ്രിൻസിപ്പാൾ ജോർജ് ജോസഫ്, പ്രൊഫ.ജോസഫ് കുര്യൻ പ്രൊഫ. റോസമ്മ തോമസ്, പ്രൊഫ.പി.വി. ജറോം,അലൻ കുര്യാക്കോസ് ,ഷൈനി തോമസ്, റാംസെ ജെ.ടി, സോണൽ നെറോണാ,ജയൻ ജോസഫ് , തോമസ്കുട്ടി മാത്യൂ,സന്തോഷ് തോമസ്, എം.ജെ. വർഗീസ്, അസ്ഗർ അലി, ബി.രമേശ് കുമാർ,ഡോ.ജോൺസൺ വി. ഇടിക്കുള, മോഹനന്‍ തമ്പി, ടിജിൻ ജോസഫ്,അജോ ആന്റണി എന്നിവർ പ്രസംഗിച്ചു.

പിന്നണി ഗായകന്‍ പ്രശാന്ത് പുതുക്കരിയും സംഘവും ഗാനമേളയും മിമിക്‌സ് പരേഡും അവതരിപ്പിച്ചു.കലാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിൽ അത്തപൂക്കളം ഒരുക്കി.വള്ള സദ്യയും നടന്നു.

പൂര്‍വ്വ വിദ്യാര്‍ത്ഥികൾ, പ്രിന്‍സിപ്പല്‍മാർ, അധ്യാപക-അനദ്ധ്യാപക സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചവര്‍, ഗ്ലോബല്‍ അലുമ്‌നി അസോസിയേഷന്‍ പ്രവര്‍ത്തകര്‍, കോളേജ് മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ സമ്മേളനം 2020 ല്‍ നടത്തുമെന്ന് സംഘാടകർ പറഞ്ഞു.

Advertisment