3-ാം മത് എടത്വാ ജലോത്സവം ഒക്ടോബർ 19 ന്: സംഘാടക സമിതി രൂപികരിച്ചു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

എടത്വാ:  ആന്റപ്പൻ അമ്പിയായം സ്മാരക എവറോളിംങ്ങ് ട്രോഫിക്കു വേണ്ടിയുള്ള 3-ാം മത് എടത്വാ ജലോത്സവ സംഘാടക സമിതി യോഗം എടത്വാ ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്നു. എടത്വാ ചാരിറ്റബിൾ ഹോസ്പൈസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടന്ന അനുമോദന സമ്മേളനത്തിൽ എടത്വാ ടൗൺ ബോട്ട് ക്ലബ് ചെയർമാൻ ബിൽബി മാത്യം കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.

Advertisment

publive-image

എടത്വാ പ്രിൻസിപ്പൽ എസ്.ഐ:സിസിൽ ക്രിസ്ത്യൻ രാജ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഷാജി കറുകത്ര, യൂണിവേഴ്സൽ റിക്കോർഡ് ഫോറം ജൂറി ഡോ.ജോൺസൺ വി.ഇടിക്കുള, എസാസ്ക്ക ജനറൽ കൺവീനർ എം.ജെ വർഗീസ് എന്നിവരെ ചടങ്ങിൽ എസ്.ഐ:സിസിൽ ക്രിസ്ത്യൻ രാജ് ആദരിച്ചു.

അജിത്ത്അജി കോശി, മിനു തോമസ് ,എൻ.ജെ സജീവ് ,ചെറിയാൻ പൂവക്കാട്ട്,അജയകുമാർ ,കെ.തങ്കച്ചൻ ,കെ.ജിഅജിത്കുമാർ, ജോൺസൺ എം.പോൾ, അജോ ആന്റണി, അനിൽ ജോർജ് ,ജോളി ആന്റണി,സെബാസ്റ്യൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

സംഘാടക സമിതി ഭാരവാഹികളായി ബിൽബി മാത്യു (പ്രസിഡന്റ്) ,സജീവ് എൻ.ജെ (ചെയർമാൻ), ഡോ. ജോൺസൺ വി. ഇടിക്കുള (ജനറൽ കൺവീനർ), കെ.തങ്കച്ചൻ (ട്രഷറാർ), സിനു രാധേയം, കെ.ബി.അജയകുമാർ, ഷെബിൻ ജോസഫ്, ജോൺസൺ എം പോൾ, പി.ആർ ജയകുമാർ , ജയൻ ജോസഫ് ,മിനു തോമസ്, അജി കോശി ,ചെറിയാൻ പൂവക്കാട്ട് (കൺവീനേഴ്സ്), അജിത്ത് കുമാർ പിഷാരത്ത് (മീഡിയ) എന്നിവരടങ്ങിയ 51 അംഗ കമ്മിറ്റി രൂപികരിച്ചു.

Advertisment