New Update
കുടശ്ശനാട്: കുടശ്ശനാട് സെൻറ് സ്റ്റീഫൻസ് കത്തീഡ്രലിലെ പള്ളിഭാഗം യുവജന പ്രസ്ഥാനത്തിൻറെ ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായുള്ള ഡയാലിസിസ് കിറ്റ് വിതരണം ഉദ്ഘാടനം നിർവഹിച്ചു.
Advertisment
കുടശ്ശനാട് കത്തീഡ്രലിൽ വിശുദ്ധ കുർബാനാനന്തരം ഭദ്രാസന സെക്രട്ടറി റവ.ഫാ. മാത്യു ഏബ്രഹാം കാരയ്ക്കൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
ഇടവക വികാരി റവ. ഫാ. ഷിബു വർഗീസ്, സഹവികാരി റവ. ഫാ. മത്തായി സക്കറിയ , റവ ഫാ ഡാനിയേൽ പുല്ലേലിൽ, ശ്രീ ജോസ് കീപള്ളിൽ, ഇടവക ഭാരവാഹികൾ, പള്ളിഭാഗം യുവജനപ്രസ്ഥാന ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.