Advertisment

കുഷ്ടരോഗാശുപത്രിയിൽ മദർ തെരേസാ ദിനാചരണവും സ്നേഹവിരുന്നും സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

നൂറനാട് (ആലപ്പുഴ): അഗതികളുടെ അമ്മയായിരുന്ന മദർ തേരേസായുടെ ജന്മദിനാചരണവും സ്നേഹവിരുന്നും നൂറനാട് കുഷ്ടരോഗാശുപത്രിയിൽ സംഘടിപ്പിച്ചു.

Advertisment

കഴിഞ്ഞ 24 വർഷത്തിലധികമായി നൂറനാട് കുഷ്ഠരോഗാശുപത്രി സന്ദർശിച്ച് വിവിധ സംഘടനകളുമായി സഹകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഡോ.ജോൺസൺ വി. ഇടിക്കുളയുടെ നേതൃത്വത്തിലുള്ള സംഘമാണ് മദർ തെരേസാ ദിനത്തിൽ എത്തി വാർഡുകൾ സന്ദർശിച്ച് സ്നേഹവിരുന്ന് സംഘടിപ്പിച്ചത്.

publive-image

വീൽചെയറുകൾ, കൃത്രിമകാലുകൾ, പുതുവസ്ത്രങ്ങൾ, മരുന്നുകൾ, ടെലിവിഷനുകൾ, മിക്സികൾ, സൗണ്ട് സിസ്റ്റം, വാർഡുകളിലേക്ക് ഫാനുകൾ, ഇലക്ട്രിക്ക് -ഇലക്ട്രോണിക്ക് ഉപകരണങ്ങൾ, രോഗികൾക്ക് ഉപയോഗിക്കാൻ ഉള്ള ബെഡുകൾ, റെക്സിൻ ബെഡ് ഷീറ്റുകൾ തുടങ്ങിയവ ഇതിനോടകം പല തവണകളിലായി ഇവിടെ നൽകിട്ടുണ്ട്.

കഴിഞ്ഞ ഈസ്റ്ററിന് പുതിയ 8 ഫാനുകൾ സാനിറ്റോറിയം ആഡിറ്റോറിയത്തിൽ സജ്ജമാക്കി കൊടുത്തു.വാലയിൽ ഇടിക്കുള ചാണ്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കൊയിനോണിയ ഫൗണ്ടേഷൻ ഫോർ ചാരിറ്റിയുടെ സഹകരണത്തോടെയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

വള്ളംകളി രംഗത്ത് കഴിഞ്ഞ 9 പതിറ്റാണ്ടായി നിലകൊള്ളുന്ന മാലിയിൽ പുളിക്കത്ര തറവാട് യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിന്റെ ലോക റെക്കോർഡിൽ ഇടം നേടിയതിന്റെ സന്തോഷം നിരാലംബരോടൊപ്പം പങ്കുവെയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് മദർ തെരേസാ ദിനത്തിൽ സാനിറ്റോറിയത്തിൽ സ്നേഹവിരുന്ന് സംഘടിപ്പിച്ചതെന്നും വാർഡുകളിൽ കഴിഞ്ഞവരുടെ ആവശ്യപ്രകാരം ഓണത്തിന് മിക്സികൾ നല്കാൻ തീരുമാനിച്ചതായും ജോർജ് ചുമ്മാർ ഷോട്ട് മാലിയിൽ ,മാനേജർ റജി വർഗ്ഗീസ് എന്നിവർ അറിയിച്ചു.

ഉറ്റവരുടെയും ഉടയവരുടെയും ഒറ്റപെടുത്തലും സമൂഹത്തിന്റെ അവഗണനയുടെയും ലോകത്ത് നിന്നും മാറി ചുറ്റുമതിലിനുള്ളിൽ കഴിയുന്ന ജീവിതങ്ങൾക്ക് പരമാവധി സ്വാന്ത്വനം നൽകുകയെന്ന ഉദ്യേശത്തോട് ഡോ.ജോൺസൺ വി.ഇടിക്കുളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദാനർഹമാണെന്ന് കേരള ക്ഷേത്ര സമന്വയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി മുരളി കുടശനാട് മദർ തെരേസാദിനാചരണത്തിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

Advertisment