യുവദീപ്തി പുരസ്ക്കാരം വന്ദ്യ യൂഹാന്നോൻ റമ്പാചനു

സാജു സ്റ്റീഫന്‍
Friday, January 31, 2020

ആലപ്പുഴ:   കുടശ്ശനാട്‌ സെന്റ്‌. സ്റ്റീഫൻസ്‌ പള്ളിഭാഗം യുവജന പ്രസ്ഥാനം ഏർപ്പെടുത്തിയ ഏഴാമത്‌ യുവദീപ്തി പുരസ്ക്കാരത്തിനു അട്ടപ്പാടി സെന്റ്‌. തോമസ്‌ ആശ്രമം സുപ്പീരിയർ വന്ദ്യ യൂഹാന്നോൻ റമ്പാചൻ അർഹനായി.

ആദിവാസി മേഖലകളിലെ; സാമൂഹ്യ ക്ഷേമം, സാംസ്ക്കാരിക പൈത്യക പരിപാലനം, ആരോഗ്യ പരിരക്ഷണം, സൗജന്യ വിദ്യാഭ്യാസ പദ്ധതി, മറ്റ്‌ ജീവകാരുണ്യ പ്രവർത്തനം എന്നിവിടങ്ങളിൽ നൽകിയ ആത്മർത്ഥമായ സേവനങ്ങൾ പരിഗണിച്ചാണു അവാർഡ്‌ നൽകിയത്‌.

2020 ജനുവരി 22 നു മലങ്കര സഭയുടെ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ്‌ മാർ ഐറേനിയസ്‌ മെത്രാപ്പോലീത്ത പ്രസ്തുത പുരസ്ക്കാരം കുടശ്ശനാട്‌ സെന്റ്‌. സ്റ്റീഫൻസ്‌ കത്തീഡ്രലിൽ വച്‌ നൽകി ആദരിച്ചു.

1984 ൽ കൈയ്യെഴുത്തു പ്രതിയായി ആരംഭം കുറിച്ച യുവദീപ്തി ത്രൈമാസികയുടെ പെരുന്നാൾ സപ്ലിമെന്റിന്റെ പ്രകാശന കർമ്മവും നിർവ്വഹിക്കുകയുണ്ടായി.

×