സൗരയൂഥത്തിലെ ഗ്രഹങ്ങളോടൊപ്പവും ചന്ദ്രയാനോടൊപ്പവും സെല്‍ഫിയെടുക്കണോ ? എങ്കിലിതാ അതിനുള്ള മാര്‍ഗവും റെഡി !

സുഭാഷ് ടി ആര്‍
Tuesday, December 31, 2019

കൊച്ചി: സോളാര്‍ സിസ്റ്റം എന്ന പുസ്തകത്തിലൂടെ ഗ്രഹങ്ങളുടെയും ചന്ദ്രനെ ചുറ്റുന്ന കൃത്രിമ ഉപഗ്രഹങ്ങളുടെയും ത്രിമാനചിത്രങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനിച്ച കൊച്ചി ആസ്ഥാനമായ എഎന്‍എ ഇന്‍ഫൊടെയിന്‍മെന്ററ്‌ ഓഗ്മെന്റഡ് റിയാലിറ്റി (എആര്‍)യിലൂടെ കാഴ്ചയുടെ വിസ്മയതലവുമായി.

സൗരയൂഥത്തിലെ ഗ്രഹങ്ങളോടൊപ്പവും ചന്ദ്രയാനോടൊപ്പവും സെല്‍ഫിയെടുക്കണോ? sol-arselfie എന്ന ആപ്പ് പ്ളേസ്റ്റോറില്‍ നിന്നും anainfotainment.com ല്‍ നിന്നും കരസ്ഥമാക്കിയ്ക്കോ.

സോളാര്‍ സിസ്റ്റം എന്ന പുസ്തകത്തിലെ ഏത് ഗ്രഹത്തിന്റെ സെല്‍ഫിയാണോ എടുേക്കണ്ടത്, ആ ചിത്രമുള്ള പേജ് തുറന്ന് ആ ചിത്രം ചേര്‍ത്ത് വച്ച് സോളാര്‍ സെല്‍ഫി ആപ്പിലൂടെ ചിത്രമെടുക്കാം.

സോളാര്‍ സെല്‍ഫി എന്ന ആപ്പിനെ സോളാര്‍ സിസ്റ്റമെന്ന പുസ്തകവുമായി ബന്ധപ്പെടുത്തിയാണ് ഓഗ്മെന്റഡ് റിയാലിറ്റി ലഭ്യമാക്കുന്നത്.

ഇതേപോലെ മനുഷ്യന്റെ ആന്തരികാവയവങ്ങളുടെ ത്രിമാനചിത്രങ്ങളുടെ പുസ്തകവും ഉടന്‍ പുറത്തിറങ്ങും.ശാസ്ത്ര,സാങ്കേതിക പഠനം വിനോദത്തിലൂടെ സാദ്ധ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ സംരഭത്തിന്റെ പിന്നിലെന്ന് എഎന്‍എ ഇന്‍ഫോടെയിന്‍മെന്റ് സിഇഒ ജെയ്സണ്‍ കെ.സാനി പറഞ്ഞു.

ഫിസിക്സും മാത്തമാറ്റിക്സും ബോട്ടണിയും ഉള്‍പ്പെടെയുള്ളവയുടെ ത്രിമാനചിത്ര പുസ്തകങ്ങളുടെ നിര്‍മ്മാണം നടന്നുകൊണ്ടിരിയ്ക്കുകയാണന്നും ജെയ്സണ്‍ പറഞ്ഞു.

വസ്തുക്കളുടെ ത്രിമാനരൂപങ്ങള്‍ ഉണ്ടാക്കിയിട്ട് അവയെ നമുക്ക് ചുറ്റുമുള്ള യഥാര്‍ത്ഥ വസ്തുക്കള്‍ ആണന്ന് തോന്നിപ്പിയ്ക്കുന്ന സാങ്കേതികവിദ്യ സോഫ്റ്റ് വെയറിന്റ സഹായത്തോടെ അവതരിപ്പിയ്ക്കപ്പെടുന്നതാണ് ഓഗ്മെന്റഡ് റിയാലിറ്റി എന്ന് സോളാര്‍ സെല്‍ഫി നിര്‍മ്മിച്ച കൊച്ചിയിലെ എ ആര്‍ ടെക് ക്രിയേറ്റീവ് ഹെഡ് സജീവന്‍ ശ്രീധരന്‍ പറഞ്ഞു.

×