സൗജന്യ പലവ്യഞ്ജന കിറ്റ് എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ പോര്‍ട്ടബിലിറ്റി കൊടുക്കണം ! രജിസ്റ്റര്‍ ചെയ്ത റേഷന്‍ കടയില്‍ നിന്ന് തന്നെ കിറ്റ് വാങ്ങണമെന്ന് നിഷ്കര്‍ഷിയ്ക്കുന്നത് നാട്ടില്‍ നിന്നും മാറി താമസിയ്ക്കുന്നവര്‍ക്ക് ലോക്ക്ഡൗണ്‍ കാലത്ത് പ്രായോഗികമല്ല !

സുഭാഷ് ടി ആര്‍
Thursday, April 9, 2020

എറണാകുളം: സൗജന്യ പലവ്യഞ്ജന കിറ്റിന് പോര്‍ട്ടബിലിറ്റി ഇല്ലാത്തത് നാടുവിട്ട് താമസിയ്ക്കുന്ന ആയിരക്കണക്കിന് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് വിനയാകുന്നു.

കാര്‍ഡ് രജിസ്ട്രര്‍ ചെയ്ത മാതൃകടയില്‍ നിന്നു തന്നെ കിറ്റ് കൈപ്പറ്റണമെന്ന് നിഷ്കര്‍ഷിയ്ക്കുന്നത് ലോക്ക്ഡൗണ്‍ സമയത്ത് അപ്രായോഗികമാണന്ന് അധികാര സ്ഥാനത്തിരിയ്ക്കുന്നവര്‍ക്ക് അറിയാന്‍മേലാഞ്ഞിട്ടല്ലല്ലോ ഈ വ്യവസ്ഥ വച്ചതെന്ന് കാര്‍ഡ് ഉടമകള്‍.

പ്രവാസി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് വിതരണം ചെയ്യുന്നതില്‍ അപ്രായോഗികത ഉണ്ടാകാമെങ്കിലും കിറ്റ് ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിയ്ക്കുമെന്നാണ് ഇവര്‍ കരുതുന്നത്.

×