കൊച്ചി നഗരത്തിൽ ഭക്ഷണം കിട്ടാതെ വലയുന്നവർക്ക് ഭക്ഷണപ്പൊതികളുമായി റോട്ടറി കൊച്ചിൻ അപ്‌ടൗൺ

ന്യൂസ് ബ്യൂറോ, കൊച്ചി
Thursday, March 26, 2020

കൊച്ചി:  ഇന്ത്യ രാജ്യം മുഴുവൻ ലോക്കഡോൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയത്ത് കൊച്ചി നഗരത്തിൽ ഭക്ഷണം കിട്ടാതെ വലയുന്നവർക്കായി റോട്ടറി കൊച്ചിൻ അപ്‌ടൗൺ സഹായമെത്തിക്കുന്നു. ഇന്ന് ഉച്ചക്ക് ഏകദേശം 500 പേർക്ക് പൊതിച്ചോർ വിതരണം ചെയ്യുകയുണ്ടായി.

കൊച്ചി സിറ്റി പോലീസിന്റെ മേൽനോട്ടത്തിലാണ് ഭക്ഷണ വിതരണം നടത്തുന്നത്. സിറ്റിയിലുള്ള മറ്റു 32 റോട്ടറി ക്ലബ്ബുകളും, ജോളി ജേക്കബ്ബിന്റെ ഉടമസ്ഥയിലുള്ള ട്രൈ സ്ട്രാർ ഫുഡ്‌, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവരും ഈ സംരംഭത്തിൽ പങ്കാളികളാണ്.

വരും ദിവസങ്ങളിൽ ഭക്ഷണത്തിനായി വലയുന്ന എല്ലാവർക്കും ആഹാരം എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ക്ലബ് അംഗങ്ങൾ. കോവിഡ് 19 ന്റെ പ്രാരംഭ സമയത്തു റോട്ടറി കൊച്ചിൻ അപ്‌ടൗൺ നഗരത്തിൽ ഹാൻഡ് വാഷ് സ്റ്റേഷനുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.

×