തൊടുപുഴയിൽ ജീവനി പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തു വിതരണം നടത്തി

ന്യൂസ് ബ്യൂറോ, ഇടുക്കി
Thursday, April 9, 2020

വഴിത്തല: ജീവനി പദ്ധതിയുടെ ഭാഗമായി തൊടുപുഴ നിയോജകമണ്ഡലത്തില്‍ നടത്തുന്ന പച്ചക്കറി വിത്തു വിതരണത്തിന്‍റെ ഔപചാരിക ഉദ്ഘാടനം പുറപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഏലിക്കുട്ടി മാണിക്ക് പച്ചക്കറി വിത്ത് പായ്ക്കറ്റുകള്‍‍ നല്‍‍കികൊണ്ട് എം എല്‍ എ പി. ജെ. ജോസഫ് നിർവ്വഹിച്ചു.

പുറപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  അഡ്വ. റെനീഷ് മാത്യു, വാർഡ് മെമ്പർ ആലീസ് ജോസ്, കൃഷി ആഫീസർ പ്രിയമോള്‍ തോമസ് എന്നിവർ സംബന്ധിച്ചു.

കോവിഡ് 19 മൂലം ലോക്ക് ഡൗണ്‍‍ നിലനില്‍ക്കുന്നതിനാല്‍ സുരക്ഷാ നിർദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ചുരുങ്ങിയ ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

നിയോജക മണ്ഡലത്തിലെ എല്ലാ വീടുകള്‍ക്കും ആവശ്യമായ വിത്തുകള്‍ കൃഷിഭവന്‍ മുഖേന എത്തിക്കുമെന്ന് എം. എല്‍. എ അറിയിച്ചു.

×