സാബു മാത്യു
Updated On
New Update
തൊടുപുഴ: കെട്ടിടനിര്‍മ്മാണരംഗത്ത് പ്രവര്‍ത്തിക്കുന്ന സിവില്‍ എഞ്ചിനീയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും ഇടുക്കിജില്ലാ കമ്മിറ്റി രൂപീകരണം നടന്നു.
Advertisment
/sathyam/media/post_attachments/Qvo1Er4Lj3jfHaFoIdEc.jpg)
തൊടുപുഴ ഈഫല്‍ റസിഡന്‍സി ഓഡിറ്റോറിയത്തില്‍ സംസ്ഥാന ചെയര്‍മാന്‍ മധു പുക്കാട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ രജിസ്റ്റേഡ് എഞ്ചിനീയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ സി.വിജയകുമാര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. സംസ്ഥാനനേതാക്കളായ നസിം മലപ്പുറം, സലാം കണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു നടന്ന യോഗത്തില്‍ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായി എം. രാജീവ്, സെക്രട്ടറി എം.പി. സുരേഷ്, വൈസ് പ്രസിഡന്റ്‌മാരായി റ്റി.കെ. രമേഷ്, സി.വി. ജയിംസ്, ജോയിന്റ് സെക്രട്ടറിമാരായി വിനു ബാലന്‍, കെ. ശ്രീനിവാസന്‍, ട്രഷററായി എം.കെ. സൈജന്‍ എന്നിവരെ തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us