മുത്തൂറ്റ്‌ ഭവനപദ്ധതി ശിലാസ്ഥാപനം

author-image
സാബു മാത്യു
New Update

തെക്കുംഭാഗം:  മുത്തൂറ്റ്‌ എം ജോര്‍ജ്‌ ഫൌണ്ടേഷന്‍ സി.എസ്‌.ആര്‍. ആക്ടിവിറ്റിയുടെ ഭാഗമായി പ്രളയത്തില്‍ വീട്‌ നഷ്ട്‌ടപ്പെട്ടവര്‍ക്കു സൗജന്യമായി വീടുകള്‍ നിര്‍മ്മിച്ച്‌ കൊടുക്കുന്ന പദ്ധതിയ്‌ക്ക്‌ തുടക്കമായി. മുത്തൂറ്റ്‌ ആഷിയാന പ്രൊജക്‌റ്റ്‌ എന്ന പദ്ധതിപ്രകാരം 5 ലക്ഷം രൂപ നിര്‍മ്മാണ ചിലവുള്ള 200 വീടുകളാണ്‌ നിര്‍മ്മിക്കുന്നത്‌.

Advertisment

publive-image

ഇതിന്റെ ഭാഗമായി ഗുണഭോക്താവായ തെക്കുംഭാഗം വലിയ കല്ലുങ്കല്‍ സാജു കേശവന്‌ നല്‍കുന്ന വീടിന്റെ ശിലാസ്ഥാപനം നടന്നു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ ജിമ്മി തോട്ടുപുറം, ഗ്രാമപഞ്ചായത്ത്‌ മെബര്‍മാര്‍മാരായ ഷീല ദീപു, ബീന വിനോദ്‌, സിബി ജോസ്‌, മുന്‍ മെമ്പര്‍ ബേബി കാവാലം, മുത്തൂറ്റ്‌ റീജിയണല്‍ അഡ്‌മിന്‍ മാനേജര്‍ റോണി എബ്രഹാം എന്നിവര്‍ സന്നിഹിതരായിരുന്നു. മുത്തൂറ്റ്‌ ഫിനാന്‍സിന്റെ റീജിയണല്‍ മാനേജര്‍ സണ്ണി എം.ജോസഫ്‌ പദ്ധതിയെ കുറിച്ചു വിശദീകരിച്ചു.

Advertisment