വിവാഹ സുവർണ്ണ ജൂബ്ബിലി ആഘോഷിച്ചു

സാബു മാത്യു
Tuesday, August 13, 2019

വണ്ടമറ്റം:  അധ്യാപക ദമ്പതികളുടെ വിവാഹ സുവർണ്ണ ജൂബിലി ആഘോഷിച്ചു .വണ്ടമറ്റം വണ്ടനാക്കര റിട്ട .അധ്യാപകൻ വി എം ചെറിയാൻ -റിട്ട .അദ്ധ്യാപിക അന്നക്കുട്ടി ചെറിയാൻ ദമ്പതികളുടെ വിവാഹ സുവർണ്ണ ജൂബ്ബിലി ആഘോഷത്തോടനുബന്ധിച്ചു വണ്ടമറ്റം സെന്റ് ജോർജ് പള്ളിയിൽ ഫാ .ബിജു ആലപ്പാട്ട്‌ വിശുദ്ധ കുർബാന അർപ്പിച്ചു.

തുടർന്ന് ചേർന്ന അനുമോദന യോഗത്തിൽ ഫാ .ബിജു അധ്യക്ഷത വഹിച്ചു തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളി വികാരി ,.ഫാ .ജോസഫ് മക്കോളിൽ , പോലീസ് പെൻഷനേഴ്‌സ് വെൽ ഫെയര് അസോസിയേഷൻ പ്രസിഡന്റ് , പി ജി സനൽകുമാർ ,മുവാറ്റുപുഴ വൈ ഡബ്ലിയൂ .സി എ പ്രസിഡന്റ് ഫിലോമിന ബേബി ,കോതമംഗലം സെന്റ് ജോർജ് ഹയർസെക്കണ്ടറി സ്കൂൾ റിട്ട .പ്രിൻസിപ്പൽ ജെയിംസ് ജോൺ ,തുടങ്ങിയവർ ആശംസകൾ നേർന്നു .

വിവിധ കലാപരിപാടികളും നടന്നു .ബിജു ചെറിയാൻ സമ്മാന ദാനം നിർവഹിച്ചു .വി എം ചെറിയാൻ മറുപടി പ്രസംഗം നടത്തി .

×