New Update
തൊടുപുഴ: കോവിഡ് 19 വ്യാപനത്തിന്റെ ഫലമായി തൊഴിൽ ലഭ്യത കുറഞ്ഞ സാഹചര്യത്തിൽ ഭക്ഷണത്തിനു നിവൃത്തിയില്ലാത്ത അഗതികൾ, അന്യ സംസ്ഥാന തൊഴിലാളികൾ എന്നിവർക്ക് സൗജന്യമായി ഭക്ഷണ ലഭ്യത ഉറപ്പാക്കാൻ ആലക്കോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനം ആരംഭിച്ചു.
Advertisment
/sathyam/media/post_attachments/nr3XlxgaM0qqPIGPVlM5.jpg)
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം ഉത്ഘാടനം നിർവഹിച്ചു. കൂടാതെ സാധാരണക്കാർക്ക് 20 രൂപ നിരക്കിൽ ഉച്ചയൂണ് ലഭ്യമാക്കാനും നടപടി സ്വീകരിച്ചിട്ടുള്ളതായി പ്രസിഡന്റ് അറിയിച്ചു.
/sathyam/media/post_attachments/XFYUf6FQ8XsdqS3kUFHp.jpg)
മെമ്പർമാരായ ബിജു ജോസഫ്, ജയ്‌മോൻ എബ്രഹാം , സൗജ സുബൈർ , മിനി മൈക്കിൾ , സഫിയ മുഹമ്മദ് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജ്‌മോഹൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us