ആലക്കോട്: ആലക്കോട് ഗ്രാമപഞ്ചായത്തില്‍ ഹരിതകേരളം പദ്ധതിയ്‌ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം അദ്ധ്യക്ഷത വഹിച്ച പൊതുയോഗം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മര്‍ട്ടില്‍ മാത്യു ഉദ്‌ഘാടനം ചെയ്‌തു. ഇടുക്കിജില്ലാ പഞ്ചായത്തംഗം സി വി സുനിത മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്തംഗങ്ങളായ ജോണ്‍സണ്‍ അബ്രാഹം, മിനി ജെറി, മിനി സേവ്യര്‍, ബിജു ജോസഫ്, ചന്ദ്രന്‍ നെല്ലാന്‍, ബേബി ജോസഫ്, സഫിയ മുഹമ്മദ്, ശ്രീജ ബാബു, സെക്രട്ടറി കെ.എന്‍. സുശീല, വി.ഇ.ഒ.മാരായ പി.ജെ. അജീഷ്‌കുമാര്‍, സരിത ഇബ്രാഹിം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഗ്രാമപഞ്ചായത്തംഗം റെജി സേവി സ്വാഗതവും വൈസ് പ്രസിഡന്റ് ഡാലി ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു.
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി പ്രത്യേകം രൂപീകരിക്കപ്പെട്ട ഹരിതസേനയിലെ 12 അംഗങ്ങള്‍ മാസത്തിലൊരിക്കല്‍ വീടുകളിലെത്തി തരംതിരക്കപ്പെട്ട മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌ക്കരണത്തിന് വിധേയമാക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us