സാബു മാത്യു
Updated On
New Update
അഞ്ചിരി: തൊടുപുഴ തെക്കുംഭാഗം വഴി കാഞ്ഞാർ മൂലമറ്റം റോഡിൽ അഞ്ചിരി കുട്ടപ്പൻകവല മുതൽ കാഞ്ഞാർ വരെയുള്ള റോഡ് തകർന്നു കിടക്കുവാൻ തുടങ്ങിയിട്ട് നാളുകളായി. പൊതുമരാമത്തു അധികൃതർക്ക് പല പ്രാവശ്യം പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.
Advertisment
തുടർന്ന് തലയനാട് പെരുംകൊഴുപ്പു ജയഭാരത്പ്രസിഡന്റ് തോമസ് മൈലാടൂർ മുറ്റത്തുള്ള ജില്ലാ ലീഗൽ സർവീസ് അതോറിട്ടി ചെയർമാൻ ജഡ്ജ് ദിനേശൻപിള്ളയ്ക്ക് നിവേദനം നൽകി. ഇതേതുടർന്ന് ജഡ്ജ് ചൊവ്വാഴ്ച തകർന്ന റോഡ് സന്നർശിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു റിപ്പോർട്ട് ആവശ്യപ്പെട്ടു. 17 ന് നടക്കുന്ന അദാലത്തിൽ റിപ്പോർട്ട് കൊണ്ടുവരണമെന്നും നിർദേശം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us