Advertisment

സാമൂഹിക ശാസ്ത്രമേളയിൽ സൈബർ ജീവൻരക്ഷാ കവചത്തിന്റെ മാതൃക അവതരിപ്പിച്ച് ഹയർസെക്കൻഡറി വിദ്യാർഥി

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  വർധിച്ചു വരുന്ന വാഹനാപകടങ്ങളിൽ മനുഷ്യജീവനുകൾ പൊലിയാതെ സൂക്ഷിക്കാനും യഥാസമയം സഹായം ലഭ്യമാക്കാനും സ്വയംപ്രവർത്തിക്കുന്ന സൈബർ സംവിധാനത്തിന്റെ മാതൃകയുമായി വിദ്യാർഥി.

Advertisment

കരിമണ്ണൂരിൽ നടക്കുന്ന ഇടുക്കി റവന്യൂജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ തൊടുപുഴ സബ്ജില്ലയെ പ്രതിനിധീകരിച്ച വഴിത്തല സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസിലെ ഒന്നാംവർഷ ഹയർസെക്കൻഡറി വിദ്യാർഥി ആഞ്ജലോ ജോർജ് റ്റിജോയാണ് സൈബർ ലൈഫ്ഗാർഡ് എന്ന ജീവൻരക്ഷാ കവചത്തിന്റെ മാതൃക അവതരിപ്പിച്ചത്.

publive-image

വാഹനത്തിനുള്ളിൽ ഘടിപ്പിക്കുന്ന സംവിധാനം അപകടം സംഭവിക്കുന്ന വേളയിൽ സ്വയം പ്രവർത്തിക്കുകയും അപകടത്തിന്റെ തീവ്രത, സീറ്റ് ബെൽറ്റ് ധരിച്ചിരുന്നോ, എയർബാഗ് പ്രവർത്തിച്ചുവോ തുടങ്ങിയ വിവരങ്ങൾ സഹിതം സൈബർഗാർഡിലേക്ക് സ്വയം സന്ദേശം അയയ്ക്കുകയും ഉടൻതന്നെ കൺട്രോൾ റൂമിൽ നിന്ന് ഡ്രൈവറുടെ ഫോണിലേക്ക് കോൾ വന്ന് വിവരങ്ങൾ തിരക്കി ആവശ്യമായ സഹായം ഉടൻ എത്തിക്കുകയും ചെയ്യുന്നു.

ഡ്രൈവറുടെ ഫോൺ അറ്റൻഡ് ചെയ്യപ്പെടുന്നില്ലെന്ന് കണ്ടാൽ ജിപിഎസ് സഹായത്തോടെ വാഹനത്തിന്റെ ലൊക്കേഷൻ ഉടൻ കണ്ടെത്തി രക്ഷാസംവിധാനങ്ങൾ അവിടേക്ക് കുതിക്കുകയും ചെയ്യുന്നു.

ഒന്നാം വർഷ കൊമേഴ്സ് വിദ്യാർഥിയായ ആഞ്ജലോ മുൻവർഷങ്ങളിൽ എറണാകുളം റവന്യൂജില്ലാ ശാസ്ത്രമേളയിൽ സോളർ പവർ മെക്കാനിക്കൽ സ്റ്റോറേജ് സിസ്റ്റവും സാമൂഹികശാസ്ത്രമേളയിൽ ഓറിയന്റൽ ടെക് ലാൻഡ് എന്ന മാതൃകയും അവതരിപ്പിച്ചിരുന്നു.

കൂത്താട്ടുകുളം കരിമ്പന കോഴിക്കാട്ടു പുത്തൻപുരയിൽ റ്റിജോ ജോർജിന്റെയും ഷിനിയുടെയും മൂത്ത മകനാണ്. അഞ്ചാം ക്ലാസ് വിദ്യാർഥിയായ ആന്റൽ സഹോദരൻ.

CYBER LIFE GUARD

അഥവാ

സൈബർ ജീവൻരക്ഷാ കവചം

∙സൈബർ ജീവൻരക്ഷാ കവചം ഇന്ത്യയിൽ നിലവിലുള്ള പല സേവനങ്ങളുടെ (പോലീസ്, ഫയർഫോഴ്സ്, ആംബുലൻസ്, ക്രൈം സ്റ്റോപ്പർ, സൈബർ സെൽ എന്നിവയുടെ) ഒത്തു ചേരലാണ്.

∙ലോകത്ത് ഓരോ വർഷവും 1,50,000 പേർ റോഡ് അപകടങ്ങൾ മൂലം മരിക്കുന്നു. ഈ കണക്ക് പ്രകാരം ഏകദേശം 400 പേർ ഒരു ദിവസം അപകടങ്ങളിൽ മരിക്കുന്നു. നല്ലൊരു ശതമാനം യുവാക്കളെയാണ് ഇതിലൂടെ നഷ്ടപ്പെടുന്നത്.

∙ഒരു യുദ്ധത്തിൽ മരിക്കുന്നവരുടെ എണ്ണം ഇതിലും കുറവാണ്.

∙ഓരോ 4 മിനിറ്റിലും ലോകത്ത് ഒരു മരണം വാഹന അപകടം മൂലം ഉണ്ടാകുന്നു എന്നാണ് ഗ്ലോബൽ സർവേയുടെ കണക്ക്. 2000 പേരോളം ഒരു ദിവസം മരിക്കുന്നെങ്കിൽ അതിൽ 400 പേരും അപകടം മൂലം ആണ് മരിക്കുന്നത്.

∙സൈബർ ലൈഫ് ഗാർഡ് അഥവാ സൈബർ ജീവൻരക്ഷാ കവചം എന്ന ഈ സംവിധാനം നിലവിൽ വന്നാൽ നമുക്ക് ജീവനുകൾ രക്ഷിക്കാൻ സാധിക്കും. അപകടഘട്ടങ്ങളിൽ കൃത്യമായ സഹായം ഒരുക്കി തരുന്നതിന് ഇത് സഹായിക്കുന്നു.

∙അപകടം സംഭവിക്കുമ്പോൾ അതിന്റെ തീവ്രത അനുസരിച്ച് സൈബർ ലൈഫ് ഗാർഡിലേക്ക് വിവരം എത്തുന്നു . തുടർന്ന് അതിനു വേണ്ട സഹായം ഒരുക്കി തരുന്നു. ഏതുതരത്തിലുള്ള അപകട സംഭവങ്ങളിലും സൈബർ ലൈഫ്ഗാർഡ് അടിയന്തര സഹായം ലഭ്യമാക്കുന്നു.

Advertisment