തൊടുപുഴയില്‍ ബി എസ്‌ എന്‍ എല്‍ മേള നാളെ രാവിലെ

സാബു മാത്യു
Tuesday, September 17, 2019

തൊടുപുഴ:  ബി എസ്‌ എന്‍ എല്‍ മേള നാളെ രാവിലെ മുതല്‍ വൈകുന്നേരം 4 30 വരെ തൊടുപുഴ ജനറല്‍ ഹോസ്‌പിറ്റലില്‍ നടത്തപ്പെടുന്നു. മേളയില്‍ പുതിയ ഫോര്‍ ജി സിം എടുക്കുന്നതിനും നിലവിലുള്ള മറ്റു കമ്പനികളുടെ കണക്ഷനുകള്‍ ബി എസ്‌ എന്‍ എല്‍ ഫോര്‍ ജിയിലേക്ക്‌ മാറ്റുന്നതിനും ഉള്ള സൗകര്യം ഉണ്ടായിരിക്കും.

ലാന്‍ഡ്‌ ലൈന്‍, ബ്രോഡ്‌ ബാന്‍ഡ്‌, എഫ്‌ ടി ടി എച്ച്‌ കണക്ഷനുകള്‍ ബുക്ക്‌ ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ഉപഭോക്താവ്‌ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പിയും ഒറിജിനലും ഫോട്ടോയുമായി എത്തേണ്ടതാണ്‌.

×