സാബു മാത്യു
Updated On
New Update
തൊടുപുഴ: മത വിശ്വാസങ്ങളെ അംഗീകരിക്കുവാനും, മാനിക്കുവാനുമുള്ള സിപിഎം നയം മാറ്റം സ്വാഗതാര്‍ഹമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം. പൊതു നന്മ ആഗ്രഹിക്കുന്ന ഒരു പ്രസ്ഥാനത്തിനും ഈശ്വര വിശ്വാസങ്ങളെ തള്ളിപ്പറയുവാന്‍ സാധിക്കുകയില്ല.
Advertisment
എല്ലാ ഈശ്വരവിശ്വാസ മൂല്യങ്ങളും സമൂഹത്തെ നനന്മയിലേക്ക് നയിക്കുന്നതാണ്. ഈശ്വര വിശ്വാസങ്ങളോടുള്ള നയത്തില്‍ സിപിഎം വരുത്തിയ മാറ്റം യാഥാര്‍ത്ഥ്യ ബോധത്തില്‍ നിന്നുള്ളതും, കാലോചിതവുമാണ്. പാര്‍ട്ടിക്ക് പുതിയ മുഖവും, സ്വീകാര്യതയും ലഭിക്കാന്‍ ഈ നയം മാറ്റം ഉപകരിക്കുമെന്ന് പ്രസിഡന്റ് ബിജു പറയന്നിലം പറഞ്ഞു.