Advertisment

കേന്ദ്ര സർക്കാർ അർ സി ഇ പി കരാറിൽ ഒപ്പ് വക്കരുത് - കത്തോലിക്ക കോൺഗ്രസ്സ്

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ആർസി ഇ പി കരാറിൽ ഒപ്പുവക്കുവാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന് കത്തോലിക്ക കോൺഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. ആർ സി ഇ പി കരാറിലൂടെ ചൈന ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും തീരുവ ഇല്ലാതെ സ്വതന്ത്ര ഇറക്കുമതി അനുവദിക്കുന്ന പക്ഷം രാജ്യത്തെ ആഭ്യന്തര ഉല്പ്പാദന മേഖല തകരുമെന്ന് യോഗം ചൂണ്ടിക്കാട്ടി.

കാർഷിക മേഖലയും ചെറുകിട വ്യവസായ മേഖലയും കടുത്ത വെല്ലുവിളികൾ നേരിടുമ്പോൾ ആർസി ഇ പി യിൽ അടിയന്തിര രാഷ്ട്രീയ ഇടപെടൽ വേണമെന്ന കത്തോലിക്ക കോൺഗ്രസ്സ് ആവശ്യപ്പെട്ടു. ആർസി ഇ പി യുടെ അഭിപ്രായ രൂപികരണത്തിൽ ഉദ്യേഗസ്ഥ മേൽക്കോയ്മയാണ് അപകടം സൃഷ്ട്ടിച്ചിരിക്കുന്നതെന്നും, ഉടൻ രാജ്യത്തിന്റെ ആഭ്യന്തര ഉല്പ്ന്ന നിരയെ സംരക്ഷിക്കുവാൻ രാഷ്ട്രീയ ഇടപെടലുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

ആസിയാൻ കരാറിൽ ഇന്ത്യ ഒപ്പുവച്ചതിന്റെ ദൂരവ്യാപകമായ പരണിത ഫലം കാർഷിക മേഖല ഉൾപ്പടെ നേരിടേണ്ടിവരുമെന്ന തിരിച്ചറിവിൽ നിന്നും ആർ സി ഇ പി ക്ക് എതിരെ ശക്തമായ നിലപാടുകൾ സ്വീകരിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. യോഗത്തിൽ കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ പ്രസിഡന്റ് ബിജു പറയനിലം അദ്ധുക്ഷത വഹിച്ചു.

Advertisment