ഇടുക്കിയില്‍ ഭിന്നശേഷി ജീവനക്കാരുടെ യോഗം ചേര്‍ന്നു

author-image
സാബു മാത്യു
Updated On
New Update

ഇടുക്കി:  ഭിന്നശേഷി ജീവനക്കാരുടെ സംഘടനയായ ഡി.എ.ഇ.എ ഇടുക്കി ജില്ലാ പ്രവര്‍ത്തകയോഗം കട്ടപ്പന ഗവ. റെസ്റ്റ്‌ ഹൗസില്‍ ഡി.എ.ഇ.എ ഉടുമ്പന്‍ചോല താലൂക്ക്‌ പ്രസിഡന്റ്‌ പി. വി. അലക്‌സാണ്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു.

Advertisment

publive-image

സംസ്ഥാന പ്രസിഡന്റ്‌ ബിജു ടി.കെ. യോഗം ഉത്‌ഘാടനം ചെയ്‌തു. അംഗപരിമിത ജീവനക്കാരനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ച്‌ യോഗം ചര്‍ച്ച ചെയ്‌തു. തുടര്‍ന്ന്‌ നടന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ ബൈജു ജോസഫ്‌ (ജില്ലാ പ്രസിഡന്റ്‌), ഇ. ജെ. ജോസഫ്‌ (സെക്രട്ടറി), ജെയിംസ്‌ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Advertisment