ഭിന്നശേഷി ജീവനക്കാരുടെ താലൂക്ക്‌ കമ്മറ്റി രൂപീകരണ യോഗം 22 ന്‌ തൊടുപുഴയില്‍

സാബു മാത്യു
Wednesday, September 18, 2019

തൊടുപുഴ:  കേരളത്തിലെ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഭിന്നശേഷി ജീവനക്കാരുടെ ഏകീകൃത സ്വതന്ത്ര രജിസ്‌ട്രേഡ്‌ സംഘടയായ ഡിഫറെന്റലി ഏബിള്‍ഡ്‌ എംപ്ലോയീസ്‌ അസോസിയേഷന്‍ (ഡിഎഇഎ) തൊടുപുഴ താലൂക്ക്‌ രൂപീകരണ യോഗം സെപ്‌റ്റംബര്‍ 22ന്‌ രാവിലെ 10 മണിക്ക്‌ തൊടുപുഴ ഗവ. ഹയര്‍ സെക്കന്ററി ഗേള്‍സ്‌ ഹൈസ്‌കൂളില്‍ ചേരും.

തൊടുപുഴ താലൂക്ക്‌ പരിധിയിലെ മുഴുവന്‍ ഭിന്നശേഷി ജീവനക്കാരും യോഗത്തില്‍ പങ്കെടുത്ത്‌ തങ്ങളുടെ പിന്തുണ ഉറപ്പാക്കണമെന്ന്‌ ഡിഎഇഎ ജില്ലാ കമ്മറ്റി പ്രസിഡന്റ്‌ ബൈജു ജോസഫ്‌ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 9496657071, 9847160835, 9961013543.

×