സാബു മാത്യു
Updated On
New Update
ഇടുക്കി: കേരള ബാങ്കിന്റെ മറവില്‍ ജില്ലാ ബാങ്കുകളില്‍ നടപ്പിലാക്കിയിരിക്കുന്ന അപ്രഖ്യാപിത പ്രമോഷന്‍ നിരോധനം പിന്‍വലിക്കണമെന്ന് ഇടുക്കി ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ ആവശ്യപ്പെട്ടു.
Advertisment
ശമ്പള പരിഷ്‌കരണ നടപടികള്‍ വേഗത്തിലാക്കുക, പാര്‍ട്ട് ടൈം ജീവനക്കാരുടെ പ്രമോഷന്‍ സംവരണം ഉയര്‍ത്തുക, പ്രമോഷന്‍ അനുവദിക്കുക, കുടിശിക ഡി.എ. അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇടുക്കി ജില്ലാ ബാങ്ക് ഹെഢാഫീസിനു മുമ്പില്‍ ജീവനക്കാര്‍ നടത്തിയ ധര്‍ണ്ണ ഉത്‌ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം.
എ.പി ഉസ്‌മാന്‍ ,പി ഡി ജോസഫ്, എ പി ബേബി, കെ. ഡി. അനില്‍കുമാര്‍, ബിജു ജോസഫ്, ജോര്‍ജ് ജോണ്‍, ഷാജി കെ. ജോര്‍ജ്, ഷാജി കുര്യന്‍, ഗ്രേസി കെ.ജെ, ജോസഫ് കുര്യന്‍, സാന്റോ പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us