കെ എം മാണി ഇടുക്കി ജില്ലയ്‌ക്ക്‌ മറക്കാനാവാത്ത നേതാവെന്ന്‌ ഡിസിസി

author-image
സാബു മാത്യു
New Update

ഇടുക്കി:  മലയോര കര്‍ഷക ജനതയുടെ വികാര വിചാരങ്ങള്‍ക്കൊപ്പം നിലകൊണ്ട നേതാവായിരുന്നു കെ.എം. മാണിയെന്നും അദ്ധ്വാനിക്കുന്ന കര്‍ഷകന്റെ പ്രതീകമായിരുന്നു അദ്ദേഹമെന്നും ഡി സി സി പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാര്‍.

Advertisment

മലയോര കര്‍ഷകര്‍ക്ക്‌ പട്ടയം, കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട്‌ തുടങ്ങിയ വിഷയങ്ങളില്‍ ജില്ലയിലെ കര്‍ഷകരോടൊപ്പം ഉറച്ചു നിന്നു. ഇടുക്കി മെഡിക്കല്‍ കോളേജ്‌ ഉള്‍പ്പെടെ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ ഇടുക്കിജില്ലയ്‌ക്ക്‌ സംഭാവനചെയ്‌ത നേതാവാണ്‌ മാണിയെന്നും അദ്ദേഹം അനുസ്‌മരിച്ചു.

Advertisment