മഹാത്മഗാന്ധിയുടെ ജന്മദിനവാര്‍ഷികത്തോടനുബന്ധിച്ച്‌ ഇടുക്കി ഡി സി സി പുറത്തിറക്കുന്ന പോസ്റ്റല്‍ സ്റ്റാമ്പ്‌ രമേശ്‌ ചെന്നിത്തല പ്രകാശനം ചെയ്‌തു

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  ആദരണീയ രാഷ്‌ട്രപിതാവ്‌ മഹാത്മഗാന്ധിയുടെ 150-ാം ജന്മദിനവാര്‍ഷികത്തോടനുബന്ധിച്ച്‌ ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ച്‌ ഇടുക്കി ഡി സി സി പുറത്തിറക്കുന്ന ജന്മവാര്‍ഷിക പോസ്റ്റല്‍ സ്റ്റാമ്പ്‌ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല പ്രകാശനം ചെയ്‌തു.

Advertisment

publive-image

ഇന്ത്യയില്‍ ആദ്യമായിട്ടാണ്‌ ജില്ലാ കോണ്‍ഗ്രസ്സ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്റ്റാമ്പ്‌ പ്രകാശനം നടത്തുന്നത്‌. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്‌ ഇടുക്കി ഡി സി സി എന്നു രേഖപ്പെടുത്തിയ തപാല്‍ സ്റ്റാമ്പിന്റെ ദേശീയതലത്തിലുള്ള വിതരനോദ്‌ഘാടനം കെ.പി.സി.സി. പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു. ഡി സി സി പ്രസിഡന്റ്‌ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ ഏറ്റുവാങ്ങി.

publive-image

ഗാന്ധിയന്‍ ചിന്താഗതികള്‍ക്ക്‌ ഏറ്റവും പ്രസക്തിയുള്ള കാലഘട്ടത്തിലൂടെയാണ്‌ ലോകം മുന്നോട്ടു പോകുന്നതെന്നും കാലം ചെല്ലുന്തോറും ഗാന്ധിസത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുകയാണെന്നും പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. രാഷ്‌ട്രപിതാവ്‌ ഒരാളെ ഉള്ളൂവെന്നും മറ്റാര്‍ക്കും മഹാത്മജിയാകാന്‍ ഒരിക്കലും കഴിയില്ലെന്നും 150-ാം ജന്മവാര്‍ഷികദിനം ഓര്‍മ്മിപ്പിക്കുന്നതായി കെ.പി.സി.സി. പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

publive-image

Advertisment