സാബു മാത്യു
Updated On
New Update
മൂന്നാർ: മൂന്നാറിലെ തേയില തോട്ടം തൊഴിലാളികളുടെ മനം തൊട്ടറിഞ്ഞ് യു.ഡി.എഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ സൗഹൃദ സന്ദർശനം. അതിരാവിലെ മൂന്നാറിലെത്തിയ സ്ഥാനാർത്ഥി ആരാധനാലയങ്ങളിൽ സന്ദർശനം നടത്തിയ ശേഷം യു.ഡി.എഫ് ദേവികുളം നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനിൽ പങ്കെടുത്തു.
Advertisment
/sathyam/media/post_attachments/3pRf2x5afc7di3T7zsAJ.jpg)
തുടർന്നു റോഡ് ഷോ നടത്തിയാണ് ടൗണിൽ പ്രചരണത്തിനിറങ്ങിയത്. യു.ഡി.എഫ് നേതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ അണിനിരന്നത്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി.
/sathyam/media/post_attachments/BaROigBlDKcGh20WhhrT.jpg)
ഇന്ന് 25-ന് ഉച്ചകഴിഞ്ഞ് 2 ന് കോതമംഗലം കല ഓഡിറ്റോറിയത്തിലും, 4-ന് മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തിലും യു.ഡി.എഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനുകൾ നടക്കും.
/sathyam/media/post_attachments/T4KIpQSTgUc3t23fkNSE.jpg)
/sathyam/media/post_attachments/STtnxFl2CLgJaAq9aiTm.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us