ഡി. വൈ. എഫ്. ഐ മൂലമറ്റം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടിവെള്ള വിതരണം നടത്തി

സാബു മാത്യു
Thursday, April 9, 2020

മൂലമറ്റം:  വേനൽ കടുത്തതോടെ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന അറക്കുളം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ എടാട് പഴയകാട് വിവിധ പ്രദേശങ്ങളിൽ ഡി.വൈ.എഫ്.ഐ മൂലമറ്റം ലേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുടിവെള്ള വിതരണം നടത്തി.

അറക്കുളം പഞ്ചായത്തിൽ ഏറ്റവുമധികം കുടിവെള്ള ക്ഷാമം നേരിടുന്ന പഴയകാട് പ്രദേശത്തെ ജനങ്ങൾ പല തവണ പഞ്ചായത്തിൽ അറിയിച്ചെങ്കിക്കും അധികൃതർ തിരിഞ്ഞു നോക്കാത്ത സാഹചര്യത്തിലാണ് ഡി. വൈ.എഫ്. ഐ. പ്രവർത്തകർ കുടിവെള്ളമെത്തിച്ച് നൽകിയത്.

പഴയകാട് പ്രദേശത്ത് ആവശ്യത്തിന് വെള്ളമില്ലാതായതോടെ കുടിവെള്ള വിതരണം നിലച്ച സാഹചര്യത്തിൽ ഡി.വൈ.എഫ്.ഐയുടെ കുടിവെള്ള വിതരണം നാട്ടുകാർക്ക് ഏറെ ആശ്വാസമായി.

പഞ്ചായത്ത്‌ അംഗങ്ങളായ ബിന്ദു അനിൽകുമാർ, ഷിബു, ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി അംഗം എം എസ് ശരത്, മൂലമറ്റം ബ്ലോക്ക്‌ ട്രഷറർ എ ആർ അനിഷ്, മേഖല സെക്രട്ടറി സിന്റോ കെ തോമസ്, പ്രസിഡന്റ് അലാന്റോ അഗസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി.

×