സർക്കാർ കൃഷിക്കാരെ വെല്ലുവിളിക്കുകയാണ്. കർഷക ആത്മഹത്യകൾ സർക്കാർ അനാസ്ഥകൊണ്ട് - ഇബ്രാഹിം കുട്ടി കല്ലാർ

author-image
സാബു മാത്യു
Updated On
New Update

ഇടുക്കി:  ജില്ലയിൽ എട്ട് കർഷകർ ആത്മഹത്യ ഉണ്ടായിട്ടും കർഷകർക്ക് ആശ്വാസ നടപടികൾ പ്രഖ്യാപിക്കാത്ത സർക്കാർ കൃഷിക്കാരെ വെല്ലുവിളിക്കുകയാണെന്ന് ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ . കർഷക ആത്മഹത്യ തടയാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് നയിക്കുന്ന 48 മണിക്കൂർ നിരാഹാര സമരം ഉത്‌ഘാടനം ചെയുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

ഇടുക്കിയിൽ ഉണ്ടായ കർഷക ആത്മഹത്യകൾ സർക്കാർ അനാസ്ഥകൊണ്ടാണ് . ദുരിതബാധിതർക്ക് സഹായം നൽകാതെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സർക്കാർ ജില്ലയിൽ ഉണ്ടായത് കർഷക ആത്മഹത്യയാണോയെന്ന് അന്വേഷിക്കുമെന്ന് പറഞ്ഞു ആത്മഹത്യ ചെയ്ത കർഷകകുടുംബങ്ങളെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞൂ.

publive-image

മുൻപ് കർഷകരുടെ പേരിൽ മുതല കണ്ണീർ ഒഴുക്കിയ രക്ഷകരെ ഇപ്പോൾ കാണാനില്ലന്നും കൃഷിക്കാരെ സഹായിക്കാൻ അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.യൂത്ത് കോൺഗ്രസ്‌ സംസ്ഥന പ്രസിഡന്റ്‌ ഡീൻ കുര്യാക്കോസ് നയിക്കുന്ന നിരാഹാരസമരം ഒന്നാം തിയതി രാവിലെ ഒൻപതു മണിക്ക് അവസാനിക്കും 48 സമരഭടന്മാരാണ് നിരാഹാരത്തിൽ പങ്കെടുക്കുന്നത്.

publive-image

സമരത്തിന് ലോകസഭാ പ്രസിഡന്റ്‌ ബിജോ മാണി അധ്യക്ഷത വഹിച്ചു. മുൻ ഡിസിസി പ്രസിഡന്റ്‌ റോയ് കെ പൗലോസ് മുഖ്യ പ്രഭാഷണം നടത്തി.

ഇ എം ആഗസ്തി,മാത്യു കുഴൽനാടൻ. ജോയി വെട്ടിക്കുഴി, എ.പി ഉസ്മാൻ,ജോണി ചീരാംകുന്നേൽ,ടി.എസ് ബേബി, കെ.ബി സെൽവം,അഡ്വ. അരുൺ പൊടിപാറ,മനോജ്‌ മുരളി,തോമസ് മൈക്കിൾ,പ്രശാന്ത്‌ രാജു,അരുൺ കെ.എസ്, റോബിൻ കരക്കാട്ടിൽ,ജോയ് ആനിത്തോട്ടം,സിബി പാറപ്പായി,ജോബി.സി.ജോയ്, മുനീർ സി.എം,മാർട്ടിൻ അഗസ്റ്റിൻ,ഫ്രാൻസിസ് അറക്കപറമ്പിൽ,ജിതിൻ ഉപ്പുമാക്കൽ,ജോജി ജോസഫ് എന്നിവർ പ്രസംഗിച്ചു.

Advertisment