New Update
ഇടവെട്ടി: സംസ്ഥാന സര്‍ക്കാര്‍ ഞാറ്റുവേലയോടനുബന്ധിച്ച് എല്ലാ പഞ്ചായത്തുകളിലും കാര്‍ഷിക നടീല്‍ വസ്‌തുക്കളുടെ വിതരണം നടത്തുന്നതിന്റെ ഭാഗമായി ഇടവെട്ടി പഞ്ചായത്തില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു. കൃഷിഭവന്‍ അങ്കണത്തില്‍ ഞാറ്റുവേല ചന്തയുടെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് നിര്‍വഹിച്ചു.
Advertisment
വൈസ് പ്രസിഡന്റ് ഷീജ നൗഷാദ്, മെമ്പര്‍മാരായ സിബി ജോസ്, പി.പ്രകാശ്, സീന നവാസ്, ആത്മ പ്രോജക്‌ട് ഡയറക്‌ടര്‍ വി.ടി. സുലോചന, കൃഷി ഓഫീസര്‍ ബേബി ജോര്‍ജ്, സി.എസ്. സന്ധ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗുണമേന്മയുള്ള പച്ചക്കറി തൈകള്‍, മേല്‍ത്തരം തെങ്ങിന്‍തൈകള്‍ തുടങ്ങിയവ കര്‍ഷകര്‍ക്ക് വിതരണം ചെയ്‌തു. ചടങ്ങില്‍ കര്‍ഷകരുടെ സജീവ സാന്നിദ്ധ്യം ശ്രദ്ധേയമായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us