ഇളംദേശം ബ്ലോക്ക്‌ വനിതാ സൊസൈറ്റി അന്താരാഷ്‌ട്ര വനിതാദിനം ആചരിച്ചു

author-image
സാബു മാത്യു
Updated On
New Update

ഇളംദേശം:  ഇളംദേശം ബ്ലോക്ക്‌ വനിതാ സൊസൈറ്റിയുടെ നേതൃത്വത്തില്‍ അന്താരാഷ്‌ട്ര വനിതാദിനം ആചരിച്ചു. സൊസൈറ്റി ഹാളില്‍ കൂടിയ യോഗം ബാങ്ക്‌ പ്രസിഡന്റ്‌ ഇന്ദു സുധാകരന്‍ ഉദ്‌ഘാടനം ചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ ലില്ലി ജോസ്‌ അദ്ധ്യക്ഷത വഹിച്ചു.

Advertisment

publive-image

വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ലൈല രമേശ്‌ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനതലത്തില്‍ ഏറ്റവും മികച്ച അംഗന്‍വാടി ഹെല്‍പ്പറിനുള്ള പുരസ്‌കാരം ലഭിച്ച കെ.കെ. ബിന്ദുവിനെ ചടങ്ങില്‍ ആദരിച്ചു. ബീനാ ദാസ്‌, സുമതി ബാലകൃഷ്‌ണന്‍, ലൈലാമ്മ ശശി, ശുഭ കണ്ണന്‍, ആഗ്നസ്‌ സെബാസ്റ്റ്യന്‍, ഹാജിറ സെയ്‌തുമുഹമ്മദ്‌, ഷൈബ സന്തോഷ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisment