തൊടുപുഴ: കലയന്താനി സെന്റ് ജോര്‍ജ് ജോര്‍ജ്‌സ് ഹൈസ്‌കൂളിലെ 1977 ബാച്ചിലെ അധ്യാപക വിദ്യാര്‍ത്ഥികളുടെ സംഘടനയായ 77 കലയന്താനി കൂട്ടായ്‌മ തൊടുപുഴ ഹൈറേഞ്ച് മാളില്‍ ചേര്‍ന്നു. ലോക ഫ്രണ്ട്‌ഷിപ്പ് ദിനത്തില്‍ നടന്ന ഒത്തുചേരല്‍ പങ്കെടുത്തവര്‍ക്ക് വേറിട്ട അനുഭവമായി.
42 വര്‍ഷം മുമ്പ് സ്‌കൂളില്‍ നിന്നം 10-ാം ക്ലാസ്സ് പൂര്‍ത്തിയാക്കിയവരുടെ 2-ാമത് സംഗമമാണ് നടന്നത്. പൂര്‍വ്വ അധ്യാപകരും സംഗമത്തില്‍ പങ്കെടുത്തു. തൊടുപുഴ ടൗണ്‍ഫൊറോനപള്ളി വികാരി റവ.ഡോ. ജിയോ തടിക്കാട്ട് സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. കൂട്ടായ്‌മ പ്രസിഡന്റ് സ്‌കറിയാച്ചന്‍ ചെറുപുഷ്‌പം അധ്യക്ഷത വഹിച്ചു.
മുന്‍ ഹെഡ്‌മാസ്റ്റര്‍ പി.എ. ഉതുപ്പ് പാടത്തില്‍, റിട്ട. അധ്യാപിക സിസ്റ്റര്‍ പൊസേന്തി, ഡോ. ഒ.റ്റി.ജോര്‍ജ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മര്‍ട്ടില്‍ മാത്യു, ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, ഹെഡ്‌മാസ്റ്റര്‍ ജോഷി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം മോനിച്ചന്‍, ഫാ.ജിനോ പുന്നമറ്റം, പി.എം. അബ്ബാസ്, ഡൊമിനിക് പാണങ്കാട്ട്, റിട്ട. ഹെഡ്‌മിസ്‌ട്രസ്സും പൂര്‍വ്വവിദ്യാര്‍ത്ഥിനിയുമായ ഷേര്‍ളി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
റ്റിസണ്‍ തച്ചങ്കരി, ജോയി തുരുത്തിമറ്റം, മത്തച്ചന്‍ ചേംബ്ലാങ്കല്‍, സെബാസ്റ്റ്യന്‍ തോമസ് നടുത്തൊട്ടി, ജോണ്‍ ജോസഫ് നിരപ്പേല്‍, അവിരാന്‍കുട്ടി കല്ലിടുക്കില്‍, ഒ.എം.ജോസഫ് ഓണിവേലില്‍, റിട്ട. ആര്‍.ഡി.ഒ. സജീവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്രിസ്റ്റ്യന്‍ ഭക്തിഗാന രംഗത്ത് ശ്രദ്ധേയസാന്നിദ്ധ്യമായ പൂര്‍വ്വവിദ്യാര്‍ത്ഥി ബേബി ജോണ്‍ കലയന്താനിയെ ചടങ്ങില്‍ ആദരിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ പ്രശസ്‌ത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. നൂറില്‍പ്പരം പൂര്‍വ്വവിദ്യാര്‍ത്ഥികളും 24-ഓളം പൂര്‍വ്വ അധ്യാപകരും കൂട്ടായ്‌മയില്‍ പങ്കെടുത്തു. പഠനകാലത്തെ കുസൃതികള്‍ അന്നത്തെ ഹെഡ്‌മാസ്റ്റര്‍ പി.എ. ഉതുപ്പ് വിവരിച്ചത് എല്ലാവരിലും ഓര്‍മ്മകള്‍ ഉണര്‍ത്തി. പെണ്‍കുട്ടികളുടെ ബഞ്ചുകളിലും ഡസ്‌ക്കുകളിലും നായ്‌ക്കരണപ്പൊടി വിതറിയ വിരുതന്മാരെ തിരക്കി ഇറങ്ങിയപ്പോഴുള്ള അനുഭവം ഉതുപ്പച്ചന്‍ സര്‍ വിവരിച്ചു.
അതുവരെ സമരത്തിന് പേരുകേട്ട സ്‌കൂള്‍ ഉതുപ്പച്ചന്‍ സാറിന്റെ വരവോടെ സമര രഹിതമായ കഥയും കൂട്ടുകാര്‍ ഓര്‍മ്മിച്ചു. മൈലക്കൊമ്പ് മദര്‍ ആന്‍ഡ് ചൈല്‍ഡിലെ കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. അടുത്തവര്‍ഷം വീണ്ടും ഒത്തുചേരുവാന്‍ തീരുമാനിച്ച് കൂട്ടുകാര്‍ വഴിപിരിഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us