കരിങ്കുന്നം ഗവ.എൽ.പി. സ്കൂളിൻെറ വാർഷികാഘോഷം നടന്നു

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  കരിങ്കുന്നം ഗവ.എൽ.പി. സ്കൂളിൻെറ 107-)ംമത് വാർഷികാഘോവും രക്ഷാകർത്തൃ സമ്മേളനവും സ്കൂൾ പ്രധാന അധ്യാപിക ലൂസി ടീച്ചറിൻെറ യാത്ര യയപ്പ് സമ്മേളനവും 2019 മാർച്ച് 1ന് നടത്തപ്പെട്ടു. കരികുംന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബിനുവിൻെറ അദ്ധ്യക്ഷതയിൽ നടന്ന പൊതുസമ്മേളം തോടുപുഴ MLA പി. ജെ ജോസഫ് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

അധ്യാപക പ്രതിനിധി ആശ. എസ്.കെ സ്വാഗതം ആശംസിച്ചു. മികവ് 2019 റിപ്പോർട്ട് അവതരണം സീനിയർ അസിസ്റ്റന്റ് ലത .ഇ. എൻ നിർവ്വഹിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്  മാത്യു ജോൺ എൻഡോവ്മെൻ്റ് വിതരണം നടത്തി. പ്രധാന അദ്ധ്യാപിക  ലൂസി ടീച്ചറിന് സ്റ്റാഫ് & PTA പ്രതിനിധികൾ മൊമെൻ്റോ സമർപ്പണം നടത്തി.

കരികുംന്നം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീന ബീജു , തോമസ്‌കൂട്ടി കുര്യൻ, എൽസമ്മ ബേബിച്ചൻ, ജിമ്മി മറ്റത്തിപ്പാറ , ഗീത വിജയൻ ,  ജോയി പി.ജെ, എൽസമ്മ സെബാസ്റ്റ്യൻ, ബെന്നി തോമസ്. ദേശീയ അധ്യാപക അവാർഡ് ജേതാവായ എം.ജെ. അന്നമ്മ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ജോസഫ് മാത്യു , മുൻ ഗ്രാമപഞ്ചായത്തംഗം രവി കുട്ടപ്പൻ, സ്റ്റാഫ് സെക്രട്ടറി ഗീത പി.ജി ,എം.പി ടി.എ പ്രസിഡൻ്റ് സിയ അനീഷ്, സ്കൂൾ ലീഡർ ദിയ .എം.കൃഷ്ണ എന്നിവർ ആശംസകൾ അർപ്പിച്ചു.

പി.ടി.എ പ്രസിഡൻ്റ് സിബി. കെ.എസ് യോഗത്തിനു കൃതജ്ഞതയർപ്പിച്ചു. തുടർന്ന് കുട്ടികളുടെ കലാവിരുന്ന് സ്ട്രിംഗ്സ് 2019 നടന്നു.

Advertisment