തീ പിടുത്തത്തിൽ കൃഷിനശിച്ച കർഷകർക്ക് നഷ്ടപരിഹാരം നല്‍കണം: കര്‍ഷക കോണ്‍ഗ്രസ്‌

സാബു മാത്യു
Friday, February 14, 2020

തൊടുപുഴ:  വെള്ളിയാമറ്റം പഞ്ചായത്തിലെ പറമ്പുകാട്ട് മലയിൽ 11 -)൦ തിയതി ഉണ്ടായ തീ പിടുത്തത്തിൽ ലക്ഷകണക്കിന് രൂപയുടെ കൃഷിയാണ് കത്തി നശിച്ചത്.

പതിക്കാൻ ബാബു ,പുങ്ങാട്ട് ഗോപാലൻ ,പാലക്കാട്ട് പരമേശ്വരൻ ,ചിരമ്പനാൽ ജിൻസ് ,ടി ഡി സജി , തട്ടാംകുന്നേൽ ജോസ് ,മേളംകുന്നേൽ സുധാകരൻ അടക്കം നിരവധി പേരുടെ 70 ഏക്കർ കൃഷി ഭൂമിയിലാണ് തീ പിടുത്തം ഉണ്ടായത് .റബ്ബർ , വാഴ , കൊക്കോ, കൊടി തുടങ്ങിയ കാർഷിക വിളകളാണ് കത്തി നശ്ശിച്ചത്.

രൂക്ഷമായ കുടിവെള്ള ക്ഷാമത്തെ തുടർന്ന് പറമ്പുകാട്ട് മലയിലെ മുഴുവൻ ജനങ്ങളും ഇപ്പോൾ വീട് ഒഴിഞ്ഞെ താഴ്‌വാരങ്ങളിലാണ് താമസിക്കുന്നത് .

തീ പിടുത്തത്തിൽ കർഷകർക്കുണ്ടായ വലിയ നഷ്ട്ടം പരിഹരിക്കാൻ കൃഷി വകുപ്പും സർക്കാരും അടിയന്തിരമായി ഇടപെടണമെന്ന് കർഷക കോൺഗ്രസ് വെള്ളിയാമറ്റം മണ്ഡലം കമ്മിറ്റി അവിശ്വപ്പെട്ടു .

കർഷക കോൺഗ്രസ് മണ്ഡലം പ്രിസിഡന്റ് ഫ്രാൻസിസ് കുറുംതോട്ടിക്കലിന്റെ അധ്യഷതയിൽ ചേർന്ന യോഗം ടോമി പാലയ്ക്കൻ ഉൽഘാടനം ചെയ്തു . റോബിൻ മൈലാടി ,ഹെന്ററി ജോർജ് , ജിസൺ അഗസ്റ്റിൻ ,ജെയിംസ് കാണ്ടാവനം , ജോബി കുളങ്ങര , ദീപക് ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു .

×