ഫാ. ബിനോയിക്ക് സാമാന്യ നീതി നിഷേധിക്കുന്നു – കെ.സി ജോസഫ് എം എല്‍ എ

സാബു മാത്യു
Saturday, September 14, 2019

തൊടുപുഴ: ഫാ. ബിനോയിക്ക് സാമാന്യ നീതി നിഷേധിക്കുന്നുവെന്ന് കെ.സി ജോസഫ് എംഎല്‍ എ.  ജാര്‍ഖണ്ഡില്‍ 8 ദിവസമായി ജയിലില്‍ കഴിയുന്ന ഫാ. ബിനോയിയുടെ വെട്ടിമറ്റത്തെ വീട്ടിലെത്തി മാതാപിതക്കളെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ധേഹം.

വൈദികനോട് കാണിക്കുന്നത് പൗരാവകാശലംഘനമാണ്. ബോധപൂര്‍വ്വം ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണ്. നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഉത്തരേന്തിയിലെ ഗവണ്‍മെന്റ് ന്യൂനപക്ഷങ്ങള്‍ക്കെതിരായ നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് ഈ അറസ്റ്റ്.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെകട്ടറി കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ വെവദികന്റെ മോചനത്തിനായി ഇടപെട്ടിട്ടുണ്ട്. വൈദികന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്നും കെ.സി ജോസഫ് പറഞ്ഞു.

ഡി.സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍, ഡീന്‍ കുര്യാക്കോസ് എം.പി, അഡ്വ എസ് അശോകന്‍ , ജോണ്‍ നെടിയപാല, എന്‍ ഐ ബെന്നി എ എം ദേവസ്യ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും അദ്ധേഹത്തോടൊപ്പം ഉണ്ടായിരുന്നു.

×