കേരള ഗണകമഹാസഭ 19-ാം നമ്പര്‍ കാഞ്ഞാര്‍ ശാഖായോഗം നടന്നു

author-image
സാബു മാത്യു
Updated On
New Update

തൊടുപുഴ:  കേരള ഗണകമഹാസഭ 19-ാം നമ്പര്‍ കാഞ്ഞാര്‍ ശാഖാ കുടുംബസംഗമം നടന്നു. പ്രസിഡന്റ്‌ സി.കെ.മോഹനന്‍ വൈദ്യര്‍ അദ്ധ്യക്ഷത വഹിച്ചു. വനിതാവേദി, യുവജനവേദി, തുടങ്ങിയ പോഷകസംഘടനകളിലെ പ്രവര്‍ത്തകരും പങ്കെടുത്തു. ശാഖാമന്ദിരം പണിയുവാന്‍ സ്ഥലം വാങ്ങാനായി പത്മകുമാര്‍ നെടുങ്ങാട്ടുചിറയുടെ നേതൃത്വത്തില്‍ പത്ത്‌ അംഗകമ്മിറ്റി രൂപീകരിച്ചു.

Advertisment

publive-image

സ്ഥലം വാങ്ങാനുള്ള കുടുംബവിഹിതം സുധാ മധു തൈപ്പറമ്പില്‍ നല്‍കി ഉദ്‌ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ ശാഖാ സെക്രട്ടറി വിജു സി ശങ്കര്‍ സ്വാഗതം ആശംസിച്ചു. ട്രഷറര്‍ ഹരിദാസ്‌ മേതിരി, മനോജ്‌ കുഴികണ്ടത്തില്‍, കെ.ജി.സജീവ്‌, വിനോദ്‌ വൈദ്യര്‍, അനില്‍ മറ്റത്തില്‍, വനിതാവേദി നേതാക്കളായ ജിജി അനില്‍, ആശ മനോജ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. പത്മകുമാര്‍ നെടുങ്ങാട്ട്‌ചിറ യോഗത്തില്‍ നന്ദി പറഞ്ഞു.

Advertisment