സാബു മാത്യു
Updated On
New Update
കോടിക്കുളം: കോടിക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവനും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നടത്തിയ പാഠം ഒന്ന് എല്ലാവരും പാടത്തേയ്‌ക്ക് പദ്ധതിയുടെ ഭാഗമായുള്ള നിലമൊരുക്കല്‍ ചടങ്ങില്‍ കോടിക്കുളം പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
Advertisment
കോടിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ആന്റണി ഉദ്‌ഘാടനം നിര്‍വഹിച്ചു. ഇളംദേശം കൃഷി അസി. ഡയറക്‌ടര്‍ ഡീന അബ്രാഹം വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
/sathyam/media/post_attachments/cGGOUSbijPmadEUUzr8y.jpeg)
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കാര്‍ഷിക കര്‍മ്മസേന അംഗങ്ങള്‍, പാടശേഖരസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോടിക്കുളം കൃഷി ഓഫീസര്‍ സിമോണി ജോസ് നേതൃത്വം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us