സാബു മാത്യു
Updated On
New Update
തൊടുപുഴ: കോടിക്കുളം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ കര്‍ഷകദിനാചരണം നടന്നു. കര്‍ഷകവേഷമണിഞ്ഞെത്തിയ ജെറി ബിനു വൃക്ഷത്തൈ നല്‍കി അതിഥിയായി എത്തിയ കര്‍ഷകനെ സ്വീകരിച്ചു.
Advertisment
പഞ്ചായത്തിന്റെ കര്‍ഷകശ്രീ അവാര്‍ഡു ജേതാവും കൃഷിവകുപ്പിന്റെ ആദരവുകളും നേടിയിട്ടുള്ള ലൂക്കാ തോട്ടുപാട്ടിനെ പൊന്നാടയണിയിച്ച് ആദരിച്ചു. സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്സ് സിസിലി കുര്യാക്കോസ്, വാര്‍ഡ് മെമ്പര്‍ ഷാജി കുറ്റിച്ചിറ എന്നിവര്‍ സന്നിഹിതരായിരുന്നു.
കൃഷിവകുപ്പ് നല്‍കിയ വിത്തുകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്‌തു. കുട്ടികളുടെ നാടന്‍പാട്ടും വിവിധ കലാപരിപാടികളും നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us